പ്രാദേശികം

നിവേദനം നൽകി

ഈരാറ്റുപേട്ട.പ്രൈവറ്റ് ബസ്റ്റാൻ്റ് ഭാഗത്ത ഗതാഗത തടസ്സം നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്. പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, പുതിയ ബസ്റ്റാൻ്റ് പണി അനിശ്ചിതമായി നീളുന്നതിലും, നിലവിലുള്ള താൽക്കാലിക സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്നതിലും പ്രതിഷേധിച്ചു കൊണ്ടും, എത്രയും പെട്ടന്ന് പുതിയ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ പണി ആരംഭിക്കണമെന്നും, നിലവിലുള്ള ബസ്റ്റാൻ്റ് ഗ്രൗണ്ട് പൂർണ്ണമായും ലെവൽ ചെയ്ത് ബസ്സുകൾ റോഡിലിട്ടു തിരിക്കുന്ന സാഹചര്യം ഒഴിവാക്കി ബസ്സുകൾ ഗ്രൗണ്ടിലൂടെ കയറിയിറങ്ങി പോകുന്നതിനുള്ള സൗകര്യം എത്രയും പെട്ടന്ന് ചെയ്യേണ്ടതാണെന്നും കാണിച്ചാണ് ഈരാറ്റുപേട നഗരസഭാ ചെയർപെഴ്സനും , നഗരസഭാ സെക്രട്ടറിക്കും ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട.(ഫെയ്സ് ) നിവേദനം നൽകിയത്.

നഗരസഭാ ഭരണ, പ്രതിപക്ഷകക്ഷികൾ ഈ വിഷയത്തിൽ കാണിക്കുന്ന നിരുത്തരവാദ സമീപനങ്ങൾ തുടരുന്ന പക്ഷം നിക്ഷ്പക്ഷരായ ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഫെയ്സ് നേതൃത്വം അധികാരികളെ അറിയിച്ചു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.പി.എം. നൗഷാദ്, ജലീൽ കണ്ടത്തിൽ എന്നിവരാണ് നിവേദനം നൽകിയത്