പ്രാദേശികം

എഫക്ട് ഗുരുസ്മൃതി അധ്യാപക ദിന പരിപാടി നടന്നു

ഈരാറ്റുപേട്ട ; എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ  കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിന പരിപാടി നടന്നു .ഗുരു സ്മൃതി എന്ന പരിപാടിയിൽ വിവിധ അധ്യാപകരെ ആദരിച്ചു .എഫക്ട് ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഗവ.എംഎൽപി സ്കൂൾ ഹെഡ്മാസ്റ്ററും മാതൃകാ അധ്യാപകനുമായ  പി.വി ഷാജിമോൻ ഉദ്ഘാടനം ചെയ്തു .

പി. എം മുഹ്സിൻ മുഖ്യപ്രഭാഷണം നടത്തി .അനസ് പീടിയേക്കൽ ,റിയാസ് കൊല്ലംപറമ്പിൽ ,തൽഹ നദ് വി ,മുജീബ് മൗലവി ,ഡോ.കെ.എ സവാദ് ,അൻസർമാങ്കുഴക്കൽ ,സാദിഖ് പള്ളി വാതുക്കൽ ,സിറാജ് സവിധം പടിപ്പുര എന്നിവർ സംസാരിച്ചു