ഈരാറ്റുപേട്ട : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നാളെ ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ 5 മണിവരെ ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയറിൽ വച്ച് നടക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് സക്കീർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോട് സാങ്കേതിക പഠന ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും.
പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അനസ് മനാറ, നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്, ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഇമാം ഹാജി സുബൈർ മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹാജി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകള്‍ നേർന്നു സംസാരിക്കും.സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റിമാരായ എൻ പി ഷാജഹാൻ, അസീം, അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ പരിശീലന ക്ലാസിന് നേതൃത്വം നൽകുംഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 6000 വരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടണം









