അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് ബി സി എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഭിരുചികൾക്കനുസരിച്ച് സോഫ്റ്റ്‌വെയർ പഠനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് സോഫ്റ്റ്‌വെയർ വിഭാഗം മേധാവി ഡോ. രാഹുൽ ഷാജൻ നിർവഹിച്ചു.തങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് സോഫ്റ്റ്‌വെയർ പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ,അസോസിയേഷൻ കോഡിനേറ്റർ നീരജ സെബാസ്റ്റ്യൻ,അസോസിയേഷൻ പ്രസിഡൻറ് തോബിത്ത് ചാർലി തുടങ്ങിയവർ സംസാരിച്ചു.









