വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പനിക്കിടക്ക ഒഴിയാതെ പകർച്ചവ്യാധികൾ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണം

ഈരാറ്റുപേട്ട: ചെറുചൂടോടെ തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറൽപ്പനി ആളുകളെ കീഴ്‌പ്പെടുത്തുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകൽ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്.പനി വ്യാപകമായിട്ടും ഈരാറ്റുപേട്ട നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രഥമല്ലെന്ന് നാട്ടുകാർ. മലയോര പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഉന്നത നിലവാര സർക്കാർ ആശുപത്രികൾ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കേരള ഹൈക്കോടതി  നാല് വർഷം മുമ്പ്  ഉത്തരവിട്ടിട്ടും ഇതുവരെയും  സർക്കാർ ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല.   ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ പി യിൽ എത്തുന്നത് 300 ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസിക്കുവാനുള്ള സൗകര്യം നഗരസഭ ഏ ർപ്പെടുത്തീയിട്ടുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറമാരെ ആരോഗ്യ വകുപ്പ് നിയമിക്കാത്തതു കൊണ്ട് രോഗികൾ ബുദ്ധിമുട്ടുകയാണ്. അതു കൊണ്ട്ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

റേഷൻ കടകളിൽ പച്ചരി കിട്ടാനില്ല

ഈരാറ്റുപേട്ട: റേഷൻ കടകളിൽ പച്ചരി കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായി. പച്ചരിക്കായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണി​പ്പോൾ. ഫുഡ് കോർപ്പറേഷനിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനമെത്തുന്നത്. ഇത്തവണ കുത്തരിയും ചാക്കരിയുമാണ് റേഷൻ കടകളിൽ കൂടുതലായി എത്തിയിരിക്കുന്നത്. പച്ചരി കുറവായതിനാൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമാണ് ഇത് ലഭിക്കുക. അതും ഒന്നും രണ്ടും കിലോ മാത്രം. പകരമായി കുത്തരിയും ചാക്കരിയുമാണ് നൽകുന്നത്. റേഷൻ കടകളിൽ പച്ചരി സ്റ്റോക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് പത്ത് കിലോ വരെ ലഭിച്ചിരുന്നു.പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപ വിലയിലാണ് പച്ചരി വിറ്റഴിക്കുന്നത്. റേഷൻ കടയിൽ 10.90 രൂപയാണ് വില. സബ്സിഡി കാർഡുകൾക്ക് നാല് രൂപയ്ക്ക് പച്ചരി ലഭിക്കും.ക്രിസ്മസിന് മുന്നോടിയായി ഈ മാസം പച്ചരി വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്.നവംബർ, ഡിസംബർ മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഓണത്തിന് ശേഷം പച്ചരി റേഷൻ കടകളിൽ നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ മുമ്പ് സുലഭമായിരുന്നു.

പ്രാദേശികം

കൂറ്റൻ പെരും പാമ്പിനെ പിടികൂടി..

ഈരാറ്റുപേട്ട നടയ്ക്കൽ. ഈ ലക്കയം.വടക്കേടത്ത് പറമ്പിൽ നിന്നും . എട്ട് അടിയോളം നീളവു ഏകദേശം 30 കിലോയോളം തൂക്കം വരുന്നതുമായ പെരുംപാമ്പി നെ പിടികൂടി. ടീം നന്മകൂട്ടം  അംഗങ്ങളായ ഹാരിസ് പുളിക്കീൽ: അനസ് പുളികൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.

പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്നു

ഈരാറ്റുപേട്ട: ഒരു പ്രദേശനിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ റീടാറിംഗിന് തുക അനുവദിച്ച്‌ റീടാറിംഗ് നടത്തിയ നടയ്ക്കൽ - കൊട്ടുകാപ്പള്ളി റോഡിന്റ ഇപ്പോഴത്തെ അവസ്ഥ പരമദയ നീയം ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ റോഡ് തകർന്നു തുടങ്ങിക്കഴിഞ്ഞു .ഒരു വർഷം കഴിഞ്ഞതിന്‌ ശേഷം ഈ റോഡ്  മിക്കയിടങ്ങളിൽ തകർന്ന് തരിപ്പണമായി ക്കഴിഞ്ഞു.പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതുംഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും - പൂ ഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ നടയ്ക്കൽ അയ്യപ്പൻ റോഡ് ഒന്നരകിലോമീറ്ററോളം ദൈർഘ്യം ഉണ്ട് എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 - വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ - കൊട്ടുകാപ്പള്ളി ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്ന്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റീടാറിംഗ് പണികൾ നടത്തിയത്. എന്നാൽ റോഡ് സുരക്ഷിതമായിക്കിടക്കുന്നതിനായി  'ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ  സാമ്പത്തികസഹായം കൊണ്ട് ഈ റോഡിന് ഓടകൾ നിർമ്മിച്ചും  നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു. റോഡ് തകർന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം  നിലവിലുണ്ട്. ടാറിംഗിലെ അപാകതയാണ് റോഡ് മാസങ്ങൾക്ക് മുമ്പെ തകരാൻ കാരണമെന്ന്നാട്ടുകാർ ആരോപിക്കുന്നു. റോഡു നിർമ്മാണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

പ്രാദേശികം

സുപ്രീം കോടതി വിധി ഉത്തമ മാതൃക

ഈരാറ്റുപേട്ട .സർ സയ്യിദ്അഹമ്മദ് ഖാൻ1875ൽ ഓറിയൻറൽ കോളജ് എന്ന പേരിൽ സ്ഥാപിക്കുകയും 1920 ൽ അലിഗർ മുസ്ലിം സർവ്വകലാശാലയായി മാറുകയും ചെയ്ത ഭാരതത്തിൻറെ വൈജ്ഞാനിക ദീപശിഖയായി 150 വർഷക്കാലം പ്രകാശം ചൊരിഞ്ഞ യൂണിവേഴ്സിറ്റി യുടെ ന്യൂനപക്ഷ പദവി നിലനിർത്തികൊണ്ടുള്ള സുപ്രീംകോടതി വിധി ഭാരതസംസ്ക്കാരത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു   ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണാധികാരികൾക്ക് പരമോന്നത നീതിപീഠം നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകപ്പെട്ടതെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നീതിനിർവ്വഹണത്തിന്റെ ഉന്നതമായ ഈ മാതൃക രാജ്യത്തിന്റെ പ്രതിഛായ ഉയർത്താൻ പര്യാപ്തമായതായും അഭിപ്രായപ്പെട്ടു.

പ്രാദേശികം

റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു

ഈരാറ്റുപേട്ട : നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും കടന്ന് പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജംഗ്ഷനിൽ ഗവൺമെൻറ് മുസ് ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപെട്ടത്. വിദ്യാർത്ഥികൾ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയാണ്.ഈ പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം 5 അടിയോളം താഴ്ച ഉള്ളതായി നാട്ടുക്കാർ പറയുന്നു. പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഈ പ്രദേശത്ത് ചപ്പ് ചവറുകളും നിക്ഷേപിക്കാറുണ്ട്. അത് കൊണ്ട് തന്നെ കുഴി ഉണ്ടെന്നുള്ള കാര്യം  വഴി നടപ്പ് ക്കാരുടെ ശ്രദ്ധയിൽ പെടാൻ പ്രയാസമാണ്. ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്  

പ്രാദേശികം

ഈരാറ്റുപേട്ടയെ കുറിച്ച് തെറ്റായ റിപ്പോർട്ട് തിരുത്തുന്നതിനെതിരെ എൽ.ഡി.എഫ് വിയോജനകുറിപ്പ് എഴുതി

ഈരാറ്റുപേട്ട: തീവ്രവാദപരമായ ബന്ധം ചേർത്ത് നാടിനെ കളങ്കപെടുത്തുന്ന നിലയിൽ കോട്ടയംജില്ലാ മുൻപൊലീസ് മേധാവി കെ. കാർത്തിക് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് പിൻവലിക്കണമെന്നാവിശ്യപെട്ട് ഈരാറ്റുപേട്ട നഗരസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ എൽ ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപെടുത്തി.  ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിലിൽ കൗൺസിലർ സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന വിഷയയവുമായി ബന്ധപെട്ട് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നും നൽകിയ തെറ്റായ റിപ്പോർട്ടാണ് പരമാർശത്തിന് കാരണമായ സംഗതി.മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം തുടങ്ങിയവ നിലനിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് മിനി സിവിൽ സ്റ്റേഷൻ വരുന്നത് ആഭ്യന്തര പ്രശ്നത്തിന് കാരണമാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ 2017 മുതൽ ഇത്തരത്തിലുള്ള കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ ഹൈക്കോടതി സമീപിക്കുവാൻ നഗരസഭയെ ചുമതലപ്പെടുത്തീയിരുന്നു. ഇത് പ്രകാരമാണ് നഗരസഭയിൽ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നത്. ഈ പ്രമേയത്തെയാണ് ഇടത് കൗൺസിലർമാർ എതിർത്തത്. മാസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് തിരുത്തിയതാണന്നും അതിനാലാണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി ലഭിച്ചതെന്നും സി.പി.എം പാർലമെൻററി പാർട്ടി ലീഡർ അനസ് പാറയിൽ പറഞ്ഞു. വാഗ്വാദത്തിന് ശേഷം ഔദ്യോഗികമായി ആഭ്യന്തര വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ട് ഹാജരാക്കാൻ പതിനഞ്ച് ദിവസത്തെ കാലാവധി അനുവദിച്ചാണ് നഗരസഭയിൽ ചർച്ച അവസാനിപ്പിച്ചത്. പ്രസ്തുതറിപ്പോർട്ട് തിരുത്തിയത് ലഭിച്ചില്ലങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.    

പ്രാദേശികം

സെന്റ് ജോർജസ് കോളേജിൽ കോം ഫിയസ്റ്റ 2024ന് വർണ്ണോജ്ജല ലോഞ്ചിംഗ്.

അരുവിത്തുറ : അരുവിത്തുറസെൻറ് ജോർജ്   സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാ 2024 വർണ്ണോജ്വല ലോഞ്ചിംഗ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ  റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളും ലോഞ്ചിങ് ചടങ്ങിന് മാറ്റുകൂട്ടി. നവംബർ 16 ന് സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാപ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ്  സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.