ഈരാറ്റുപേട്ട: തെക്കേക്കര മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് പരിപാലന സമിതിയുടെ 2025-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി. അഫ്സാർ പുള്ളോലിൽ (പ്രസി.), നൈസൽ കൊല്ലംപറമ്പിൽ (സെക്രട്ടറി), പി.എച്ച്. അൻസാരി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ 21 അംഗ പരിപാലന സമിതിയിലേക്ക് നൈസൽ റസാഖ് കൊല്ലംപറമ്പിൽ, നസീർ (കുഞ്ഞണ്ണൻ) കിണറ്റുംമൂട്ടിൽ, അനസ് പുത്തൻപറമ്പിൽ, ടി.എം. ബഷീർ തൈത്തോട്ടത്തിൽ, പി.എച്ച്. അൻസാരി പ്ലാമൂട്ടിൽ, ഇൻഷാ സലാം വെട്ടിക്കൽ, പി.ടി. അഫ്സർ പുള്ളോലിൽ, ബഷീർ സി.ടി ചാന്തുഖാൻ പറമ്പിൽ, ഷാജി കെ.എസ് കുന്നത്തുപറമ്പിൽ, നജീബ് പി.പി പുളിക്കത്താഴത്ത്, ഷിബിലി പി.പി പുന്നക്കൽ, അബ്ദുൽ ഹക്കീം വലിയപറമ്പിൽ, നൌഫൽ കെ.എം കൊച്ചേപറമ്പിൽ, ഷാമോൻ സി.സി.എം ചാന്തുഖാൻപറമ്പിൽ, വി.എസ്. ഹുസൈൻ വലിയവീട്ടിൽ, അഷ്റഫ് ടി.എം തൈത്തോട്ടത്തിൽ, നൌഷാദ് കിണറ്റുമൂട്ടിൽ, അജി പുള്ളോലിൽ, ഹസീബ് പാറയിൽ, സി.എച്ച്. റസാഖ് ചേലാപ്പീരുപറമ്പിൽ, റഷീദ് പി.ഇ പറമ്പുകാട്ടിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽനിന്നാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. റിട്ടേണിംഗ് ഓഫീസർ അഡ്വ. ഷാജഹാൻ എരുമേലി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.









