പ്രാദേശികം

അഹമ്മദ് കുരിക്കൾ ക്ലോക്ക് ടവർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നഗരസയിൽ പതിറ്റാണ്ടുകളോളം പ്രസംഗ മണ്ഡപമായി ഉപയോഗിച്ച ഈരാറ്റുപേട്ട അഹമ്മദ്‌ കുരിക്കൾ നഗർ 2016ൽ തകർകപേട്ടു.  2022ൽ ഈരാറ്റുപേട്ട നഗരസഭ വളരെ മനോഹരമായി കുരിക്കൾ നഗർ പരിഷ്കരിച്ചു. 'ഈരാറ്റുപേട്ട അജ്മി ഗ്രൂപ്പിന്റെ സഹായത്തോടുകൂടി നഗര സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി ക്ലോക്ക് ടവറോടു കൂടി കുരിക്കൾ നഗർ പുണരാവിഷ്കരിച്ചു.

പരിഷ്കരിച്ച ക്ലോക്ക് ടവറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്‌ദുൾഖാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഇല്ല്യാസ് സ്വാഗതം പറഞ്ഞു ആശംസിച്ചു. നാസർ വെള്ളുപറമ്പിൽ, യൂ.ഡി.എഫ് നേതാക്കളായ കെ എ മുഹമ്മദ്‌ ഹാഷിം, റാസി ചെറിയവല്ലം, അഡ്വ.വി പി നാസർ, സി പി ബാസിത്ത്,ഷിയാസ് മുഹമ്മദ്‌, ഹനീഫ കിണറ്റുമ്മൂട്ടിൽ, എന്നിവർ സംസാരിച്ചു.