ഈരാറ്റുപേട്ട : മിഫ്താഹുൽ ഉലൂം മദ്റസയുടെ നേതൃത്വത്തിൽ നടക്കുന്ന തനാഫുസ് - 2025 മദ്റസ ഫെസ്റ്റ് കലാ സാഹിത്യ മത്സരങ്ങൾക്ക് നാളെ തുടക്കമാകും മൂന്ന് വേദികളിലായി 87 മത്സരങ്ങളിലായി 200 ഓളം പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും. മൈമന, മൈസന , സാലിസ എന്നീ മൂന്ന് ടീമുകൾ ആയിട്ടാണ് മത്സരങ്ങളിൽ പങ്കെടുക്കുക കലാ സഹിത്യ മത്സരങ്ങൾ , ആദരിക്കൽ, ഗസ്സ ഐക്യദാർഡ്യ പ്രോഗ്രാം , മദ്റസ ഓഫീസ് ഉദ്ഘാടനം , ദഫ് പ്രോഗ്രാം ,മത പ്രഭാഷണം തുടങ്ങിയ തനാഫുസ് 2025 ൻ്റെ ഭാഗമായി സംഘടിപ്പിക്കും.നാളെ രാത്രി 08 : 00 മണിക്ക് നടക്കുന്ന മതപ്രഭാഷണത്തിൽ കെ പി മുഹമ്മദ് തൗഫീഖ് മൗലവി മൂവാറ്റുപുഴ ( പ്രിൻസിപ്പൽ, ബദരിയ അറബിക് കോളേജ് മൂവാറ്റുപുഴ) പങ്കെടുക്കുംഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.പുത്തൻപള്ളി ചീഫ് ഇമാം അലിബാഖവി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.









