പ്രാദേശികം

മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ കുടുംബ സംഗമം 2025 വിപുലമായ പരിപാടികളോടെ നടന്നു

ഈരാറ്റുപേട്ട ; നടയ്ക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ കുടുംബ സംഗമം 2025 വിപുലമായ പരിപാടികളോടെ നടന്നു .ആൻ്റോ ആൻ്റണി എം.പി സംഗമം ഉദ്ഘാടനം ചെയ്തു . മഴവിൽ പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷനായിരുന്നു .അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി 

നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അനുഗ്രഹ പ്രഭാഷണം നടത്തി .മാധ്യമ പ്രവർത്തകൻ ഷിഹാസ് അന്തു കലാ സന്ധ്യ ഉദ്ഘാടനം ചെയ്തു . വി.ടി.ഹബീബ് ,താഹാ പാറയിൽ ,മുഹമ്മദ് അസ് ലം , റിയാസ് റഷീദ് ,കെ.കെ.മുഹമ്മദ് സാദിക് , ഹബീബ് കപ്പിത്താൻ ,റൂബിന നാസർ , റസീന അബ്ദുൽ കരീം ,  ,ആദില ഹബീബ്എന്നിവർ സംസാരിച്ചു ക്യാൻസർ പ്രതിരോധ മാർഗങ്ങളെ കുറിച്ച് കൊല്ലം ട്രാവൻകുർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം ഡയറക്ടർ ഡോ.സമീർ സലാഹുദ്ദീൻ ക്ളാസ് നയിച്ചു .600 അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ വിവിധ കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ അരങ്ങേറി