പ്രാദേശികം

കേരളോത്സവം 2025 ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡും ഇരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2025ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരം 24-ാം തിയതി  വൈകുന്നേരം  ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ 

ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,പ്രതിപക്ഷ നേതാവ് അനസ് പാറയിൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ,മുനിസിപ്പൽ കൗൺസിലർ സുനിൽ കുമാർ, കേരളോത്സവം കോർഡിനേറ്റർ ആഷിക്ക് എന്നിവർ സംബന്ധിച്ചു.

പുരുഷ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബും,വനിതാ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജും ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി.

16 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ സമീർ,ഷഹീർ എന്നിവർ ഒന്നാം സ്ഥാനവും, അബാൻ,അസീം എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി.12 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം സിംഗിൾസിൽ,ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ അൻവർ ഷാ ഒന്നാം സ്ഥാനവും,അസീം അനസ് രണ്ടാം സ്ഥാനവും നേടി.

8 ടീമുകൾ പങ്കെടുത്ത വനിതാ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിലെ ഫർസാന കെ.എം,ഫിദാ മോൾ എന്നിവർ ഒന്നാം സ്ഥാനവും,റിഷാന റാഷിദ്‌, കെ.എസ് ഷാബിന എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി.

മത്സരത്തിൽ വിജയിച്ച ടീമുകൾ കോട്ടയത്ത് വച്ച് നടക്കുന്ന ജില്ലാതല കേരളോത്സവം  മത്സരങ്ങളിൽ ഈരാറ്റുപേട്ട നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കും.