പ്രാദേശികം

ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടയുടെ 3 ആം വാർഷിക ആഘോഷം ഈരാറ്റുപേട്ട വ്യാപാരിഭവനിൽ വെച്ച് നടന്നു

ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടയുടെ 3 ആം വാർഷിക ആഘോഷം ഈരാറ്റുപേട്ട വ്യാപാരിഭവനിൽ വെച്ച് നടന്നു.പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവഹിച്ച ചടങ്ങിന് ഡ്രസ്സ്‌ ബാങ്ക് എക്സിക്യൂട്ടീവ് അംഗം ഫാത്തിമ ശമ്മാസ് അധ്യക്ഷ സ്ഥാനം വഹിച്ചു.

സ്ഥാപനത്തിന്റെ സെക്രെട്ടറി റിതാ ഇർഫാൻ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നടത്തി.മുഖ്യ അതിഥികളായ ഇൻഫ്ലുൻസർ സാറ സെറീന ഇർഫാൻ നവാസ് എന്നിവർ പങ്കെടുത്തു.ഡ്രസ്സ്‌ ബാങ്കിന്റെ രക്ഷാധികാരി റയീസ് പടിപ്പുരക്കൽ നന്ദി അറിയിച്ചു.ഈരാറ്റുപേട്ടയുടെ മറ്റു സന്നദ്ധ സംഘടനകൾ ആദരിക്കുകയും ചെയിതു.