പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട .നഗരസഭയിൽ മൽസരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ  മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിലിൽ പ്രഖ്യാപിച്ചത്.ഈരാറ്റുപേട്ട ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ് ആമുഖ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അജ്മൽ ഖാൻ , എം.പി.സലീം ,വി പി മജീദ് ,അഡ്വ.പീരു മുഹമ്മദ് ഖാൻ , റാസി ചെറിയ വല്ലം., കണ്ടത്തിൽ സിറാജ് ,പി .എം അബ്ദുൽ ഖാദർ ,ഷഹു ബാനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചുമുസ് ലിം ലീഗ് കൂടുതലും യുവാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത് 29 അംഗ കൗൺസിലിൽ മുസ്‌ലിം ലീഗ് 16 സീറ്റിലാണ് മൽസരിക്കുന്നത്.ഈരാറ്റുപേട്ട നഗരസഭയിലെ യൂ.ഡി.എഫ് സ്ഥാനാർത്ഥികൾ വ്യാഴാഴ്ച രാവിലെ നോമിനേഷൻ നൽകും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ

വാർഡിൻ്റെ നമ്പർ, വാർഡി ന്റെ പേര്, സ്ഥാനാർത്ഥിയുടെ പേര് ക്രമത്തിൽ ചുവടെ:-


 2-   കല്ലൂത്താഴം -റസ്‌ന ഹസീർ
 3-   വട്ടക്കയം - കെ.എ.മാഹിൻ 
 4-   നടുപറമ്പ് -ബീമാ നാസർ
 5-   മുരിക്കോലി - പി .എം. അബ്ദുൽ ഖാദർ 
 9-   കാരയ്ക്കാട് - സി.പി. അബ്ദുൽ ബാസിത്ത് 
10-  തേവരുപാറ -അഫ്സൽ വെള്ളൂപറമ്പിൽ 
11-  കുറ്റിമരംപറമ്പ് .ഷക്കീല ടീച്ചർ 
12-'  പത്താഴപ്പടി .റഷീദ് അണ്ണായിപ്പറമ്പിൽ 
14-  'മുളന്താനം .അമീൻ പിട്ടയിൽ 
15-  കൊല്ലംപറമ്പ് .അബ്സാർ മുരിക്കോലിൽ 
16-  സഫാ നഗർ .തസ്ലിൻ സിറാജ് 
17-  കുഴിവേലി .അഡ്വ വി പി . നാസർ 
18-  ശാസ്താംകുന്ന്  .സൈഫുനിസ സാദിക്ക് 
19   മറ്റയ്ക്കാട് .സാജിദ് ഇഞ്ചക്കാട് 
 20- വഞ്ചാങ്കൽ .നാസിയ നസീർ 
 21- ടൗൺ .അൻവർ അലിയാർ