പ്രാദേശികം

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പിഎസ് സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ചു .ലോക്കൽ സെക്രട്ടറി K I നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, അസിസ്റ്റൻറ് സെക്രട്ടറി എം എം മനാഫ് തുടങ്ങിയവർ സംസാരിച്ചു.

കല്ലുത്താഴം, നടുപറമ്പ്, കാട്ടാമല, നടക്കൽ, വഞ്ചാങ്കൽ, ടൗൺ, മുത്താരംകുന്ന്, കൊണ്ടൂർമല ഡിവിഷനുകളിലെ സിപിഐ സ്ഥാനാർത്ഥികള ആണ് ഇന്ന് പ്രഖ്യാപിച്ചത്.