പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ഇന്നു മുതൽ

പൂഞ്ഞാർ: പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിന്റേയും അൽ ഫിത്റ ഇസ്‍ലാമിക് സ്കൂളിന്റേയും വാർഷികാഘോഷം 'സർഗം 2k26' ഇന്ന് മുതൽ 10 വരെ നടക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് മാനേജർ പി.എ. ഹാഷിം ഉദ്ഘാടനം ചെയ്യും. ട്രെയിനർ അബിൻ സി. ഉബൈദ് മോട്ടിവേഷൻ ക്ലാസ് നയിക്കും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‍മണ്യൻ പുത്തൻകൈപ്പുഴ, പൂഞ്ഞാർ പഞ്ചായത്ത് മെമ്പർ ഗോപകുമാർ എന്നിവർ അവാർഡ് വിതരണം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എ. മാഹിൻ അധ്യക്ഷത വഹിക്കും.

നാളെ വൈകുന്നേരം 6.45 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പട്ടുറുമാൽ താരം ഷമീർ ചാവക്കാട് മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, കൌൺസിലർമാരായ അഫ്സൽ ഇജാസ്, വി.എ. ഷാജിദ, അമീൻ പിട്ടയിൽ എന്നിവരെ ആദരിക്കും. 10 മുതൽ 11 വരെ കലാപരിപാടികൾ അരങ്ങേറും.

10 ന് വൈകുന്നേരം 6.45 ന് നടക്കുന്ന ചടങ്ങ് പ്രഭാഷകയും കൌൺസിലറുമായ ഫർഹ നൌഷാദ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ അവാർഡ് വിതരണം ചെയ്യും. ഹാരിസ് സ്വലാഹി, അക്ബർ സ്വലാഹി, നെക്സി സുനീർ, അഷ്ന താഹ, നദീറ ഹാരിസ് തുടങ്ങിയവർ സംസാരിക്കും.വൈകുന്നേരം മൂന്നിന് കലാപരിപാടികൾ ആരംഭിക്കും.