ഈരാറ്റുപേട്ട : ആറുകളിലേക്കും കൈ തോടുകളിലേക്കും മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ല അവരെ കൊണ്ട് പ്രദേശം ക്ലീൻ ചെയ്യിക്കാനും നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ജനങ്ങളുടെ പരാതിയെ തുടർന്ന് മീനച്ചിലാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ചെയർപേഴ്സൺ ആരോഗ്യകാര്യ ചെയർപേഴ്സൺ ക്ലീൻ സിറ്റി മാനേജർ എന്നിവർ നടത്തിയ പരിശോധനക്ക് ശേഷമാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
നഗരസഭ ക്ലീൻ ചെയ്യുകയും നാട്ടുകാർ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന നടപടി ഇനി സമ്മതിക്കില്ലന്നുംആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. തുടക്കമെന്നോണം തടവനാൽ പാലത്തിൻ്റെ താഴ്ഭാഗത്തെ ആറും പരിസരവും സ്ഥാപന ഉടമകളുടെ മേൽ നോട്ടത്തിൽ വൃത്തിയാക്കി. ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കുകൾ ഹരിത കർമ സേനക്ക് നൽകുകയും ഭക്ഷണ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.
മാത്രമല്ല വാടക്കക്ക് നൽകുന്ന കെട്ടിടങ്ങളിൽ സ്വന്തമായി മാലിന്യ സംസ്കരണം നടത്തണം അതിനായി ആധുനിക നിലവാരത്തിലുള്ളമാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കണം അല്ലാത്ത പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ളവ നഷ്ടപെടുത്തുമെന്നും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ അറിയിച്ചു.









