തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിൽ ഞായറാഴ്ച രാത്രി 10.30യോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ചരക്കുമായ് വരുകയായിരുന്ന ഐഷർ ലോറിയും മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്കുവരുകയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഐഷർ ലോറിയുടെ ചരക്കും ഓയിലും റോഡിലേക്ക് വീണ് അപകടാവസ്ഥ സൃഷ്ട്‌ടിച്ചു.
തുടർന്ന് തൊടുപുഴ ഫയർഫഴ്‌സിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റെരു കാർ റോഡ് വൃത്തിയാക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഇസ്മയിലിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇസ്‌മയിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഫയർഫോഴ്‌സ് അപകടത്തിൽ തകർന്ന വാഹത്തിൻ്റെ ഭാഗങ്ങൾ റോഡിൽ നിന്നും നീക്കുകയും ഓയിലും, ഡീസലും റോഡിൽ വീണതിനാൽ വെളളം ഉപയോഗിച്ച് റോഡ് കഴുകുകയും കൂടുതൽ സുരക്ഷയ്ക്കായി അറക്കപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.