സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 19.11.2024ന് രാവിലെ 11 മണിക്ക് സെക്യൂരിറ്റി ജീവനക്കാരുടെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും പകലും രാത്രിയും ജോലിചെയ്യുവാൻ സന്നദ്ധനും ആയിരിക്കണം. സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9188405172, 9495602717