വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി

    കൊഴുവനാൽ തോക്കാട് മണിയങ്ങാട്ട് അറപ്പള്ളി എബി(32) ആണ് മരിച്ചത് , പഴയ വീടിൻ്റെ അടുക്കളയിലാണ് കാണപെട്ടത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .മരിച്ച എബി കനറാ ബാങ്ക് ജീവനക്കാരനാണ്, സംസ്കാരം പിന്നീട്.

  • obituary

    ഡിജോ കാപ്പന്റെ സംസ്കാരം നാളെ

    മീനച്ചിൽ : ഇന്നലെ അന്തരിച്ച ഡിജോ കാപ്പന്റെ സംസ്കാരം നാളെ (03/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാക്കാടുള്ള വസതിയിൽ ആരംഭിച്ച് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. മൃതദേഹം ഇന്ന് 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

  • obituary

    കുഴഞ്ഞുവീണ് മരിച്ചയാളുടെ സംസ്‌കാരം നാളെ നടക്കും.

    ഈരാറ്റുപേട്ട :അരുവിത്തുറ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണ് മരിച്ചയാളുടെ സംസ്‌കാരം നാളെ നടക്കും. മരങ്ങാട്ടുപള്ളി മൂലക്കാട്ടുമറ്റത്തിൽ ബെന്നി മാത്യു (55) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അരുവിത്തറ പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് പ്രാർത്ഥിക്കുവാനായി എത്തിയതായിരുന്നു ബെന്നി.  പ്രാർത്ഥന കഴിഞ്ഞ് പള്ളിയങ്കണത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഗേയറ്റിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ജെസ്സി ബെന്നി അതിരമ്പുഴ പുതുശ്ശേരി കുടുംബാംഗം. മക്കൾ : ആൽബി ബെന്നി, എൽസാ ബെന്നി. സംസ്കാരം (27) തിങ്കളാഴ്‌ച നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണ്ണയ്ക്കനാട് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

  • obituary

    മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി

    മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ചൊവ്വ 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

  • obituary

    ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു; കൂട്ടിക്കൽ സ്വദേശി പള്ളിവാതുക്കൽ അബ്ബാസ് ആണ് മരിച്ചത്

    മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം. ​കൂട്ടിക്കൽ ഭാഗത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അബ്ബാസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  • obituary

    നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.

    കൂട്ടിക്കൽ :  നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കൈപ്പള്ളി കുന്തൻ പാറ സ്വദേശീ കൊല്ലിയിൽ കെ. എ ജോസഫ് (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഇളങ്കാട് ഏഴേക്കർ ഭാഗത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ജോസഫിന്റെ ബൈക്ക് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • obituary

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു

    പാലാ: വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു. കഴിഞ്ഞ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എലിക്കുളം ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ മിനി. മക്കൾ കാർത്തിക്, കാരുണ്യ.

  • obituary

    ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി മരിച്ചു

    ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂര് നിന്ന് വന്ന മൂന്ന് പേരും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്.പെരുമ്പാവൂർ വടക്കനേതിൽ നഫീസത്തുൾ മിസ്റിയയാണ് മരിച്ചത്. മിസ്റിയയുടെ പിതാവ് പെരുമ്പാവൂർ വടക്കനേതിൽ വി.എം അഫ്സൽ, തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ്. രാജ് എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കറ്റത്.അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫീസത്തുൾ മിസ്റിയ അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതര പരിക്കറ്റ വി.എം അഫ്സൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.