വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    കല്ലംപറമ്പിൽ അഡ്വ. കെ എ . ഹസൻ നിര്യാതനായി.

    പ്രമുഖ അഭിഭാഷകനും പിഡിപിയുടെ മുൻ വൈസ് ചെയർമാനും പൊൻകുന്നം ജമാ അത്ത് മുൻ പ്രസിഡണ്ടും അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ  കല്ലംപറമ്പിൽ  അഡ്വ. കെ എ . ഹസൻ നിര്യാതനായി. ഖബറടക്കം ഇന്ന് 1 30 ന് പൊൻകുന്നം ജുമാമസ്ജിദ്  ഖബർസ്ഥാനിൽ

  • obituary

    വെള്ളൂപ്പറമ്പിൽ ഇബ്രാഹിം (72) നിര്യാതനായി

    ഈരാറ്റുപേട്ട: നടക്കൽ വി.ഐ.പി കോളനിയിൽ വെള്ളൂപ്പറമ്പിൽ ഇബ്രാഹിം (72) നിര്യാതനായി.  ഭാര്യ: സീനത്ത്. മക്കൾ: ഷിജിന, ഷീബ,  ഷിബിന, ഷീജ, ഷിംല, ഷാമില. മരുമക്കൾ: സലിം, നൗഫൽ, അഫ്‌സൽ, ഷിജീബ്, അഫ്‌സൽ.ഖബറടക്കം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ.

  • obituary

    പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി

     പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ...ജോo, റോസ്‌മി, ട്രീസ, ടോം  മരുമക്കൾ... സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.

  • obituary

    വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു.

    ഈരാറ്റുപേട്ട :വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു.ഭാര്യ: സഫിയ നാകുന്നത്ത് കുടുംബാംഗം .മക്കൾ:   നാസറുദ്ദിൻ,ഷൈല, സൈറ, സൗമി, സമദ്, തൽഹത്ത്.മരുമക്കൾ:  സലീം, ഷിഹാബ്,   അനസ് നാസർ (കോൺഗ്രസ്  മണ്ഡലം പ്രസിഡൻ്റ്), ഷാഹിദ, ഷാഹിന,  ജസ്ന. ഖബറടക്കം ശനിയാഴ്ച 10 ന് ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.

  • obituary

    കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി (80) നിര്യാതനായി

    കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും  ഹിദായത്തുൽ ഇസ്ലാം മദ്രസ അറബിക്കോളേജ് പ്രസിഡന്റും  ദാറുസ്സലാം അറബി സ്കൂൾ  പ്രസിഡന്റും  ഇടപ്പള്ളി നൂർ മസ്ജിദ് പ്രസിഡന്റും  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായിരുന്ന  കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി (80) നിര്യാതനായി.  കബറടക്കം വൈകുന്നേരം 5ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ; അഡ്വ ആസിഫ്, ഷിഫാ , ഷെഫി. മരുമക്കൾ; മുഹമ്മദ് ബുസരി തിരുവനന്തപുരം, റിയാസ് ബഷീർ അതിരപുഴ, ഷാലിമ പുനല്ലൂർ.

  • obituary

    അബ്ദുൽ ലത്തീഫ് (74) മരണപ്പെട്ടു

    അബ്ദുൽ ലത്തീഫ് (74) (കോട്ടയം ലത്തിയണ്ണൻ) പുളിത്തോട്ടിൽ മരണപ്പെട്ടു  ... ഖബറടക്കം ഇന്ന് 6 PM ന് ഈരാറ്റുപേട്ട തെക്കേക്കര മുഹയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ...   ഭാര്യ നസീമ തടിക്കപ്പറമ്പിൽ ,മക്കൾ ആമിന (കോട്ടയം നഗരസഭ)ഹസീന മരുമക്കൾ ബഷീർ ഖാൻ (കോട്ടയം),ഷാനവാസ് ഖാൻ (കോട്ടയം)

  • obituary

    ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

    ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.  ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു.വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: മിനി പള്ളിക്കത്തോട് അഞ്ചാനിക്കൽ കുടുംബാംഗമാണ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്, ആർ.എൽ.വി. സംഗീത കോളജ് വിദ്യാർഥി), എമിൽ (ഗിറ്റാറിസ്റ്റ്, സ്വാതി തിരുനാൾ സംഗീത കോളജ്, തിരുവനന്തപുരം).സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ പുത്തൂർ (വികാരി, സെന്റ് ജോസഫ് പള്ളി,പൈക), മാത്യു (പൂഞ്ഞാർ), തോമസ്കുട്ടി (കഞ്ഞിക്കുഴി, ഇടുക്കി), സിസ്റ്റർ ജോർജിയ DSFS (ഇറ്റലി), സിസ്റ്റർ ആൻസി മരിയ DSFS (സൗത്ത് ആഫ്രിക്ക).

  • obituary

    ബദ്‌റുന്നിസ (61) നിര്യാതയായി.

    ഈരാറ്റുപേട്ട: തേവരുപാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്‌റുന്നിസ (61) നിര്യാതയായി. ഖബറടക്കം ഒരു മണിക്ക് പുത്തൻപള്ളിയിൽ.  മുൻ പാളയം പള്ളി ഇമാം അബ്ദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ്.