തീക്കോയി : ആസ്‌ത്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി പനയ്ക്കക്കുഴിയിൽ റോയൽ തോമസിന്റെ മകൻ ആഷിൽ (24) മരിച്ചു. ഡിസംബൽ 22 ന് രാത്രിയിൽ ആഷിലിന്റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടൻതന്നെ ആഷിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോയൽ പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫൻ അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാഗം. സഹോദരൻ: ഐൻസ് റോയൽ. അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയതായിരുന്നു. ആഷിൽ പെർത്തിലെ ഫ്‌ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. മൃതദേഹം ബുധനാഴ്ച പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ 10.30 മുതൽ 11 വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 2.15 ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ നടത്തും.
മരണം