ഈരാറ്റുപേട്ട: നടയ്ക്കൽ മുണ്ടക്കപ്പറമ്പ് ഈലക്കയം റോഡ് വെളിയത്ത് പരേതനായ ഇസ്മായിൽ കുട്ടിയുടെ ഭാര്യ ഐഷുമ്മ (87) നിര്യാതയായി.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ( 01 PM ളുഹർ) പുത്തൻപള്ളി ജുംആ മസ്ജിദ്.
മക്കൾ: പരേതനായ പരിക്കൊച്ച്, ഹമീദ്കുട്ടി, അലിയാർ (അൽ അമീൻ ഗ്രൂപ്പ്), കുഞ്ഞ് പത്തുമ്മ (ഉമ്മി) അബ്ദുൽ ഖാദർ
പരീക്കുട്ടി കുന്നക്കാട്ട് നിര്യാതനായി
ജനാസ എറണാകുളം ഹോസ്പിറ്റലില്‍ നിന്നും ഇന്ന് 12 മണിയോടെ വീട്ടില്‍ എത്തും
കബറടക്കം നാളെ ളുഹര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ്
തീക്കോയി : ആസ്‌ത്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി പനയ്ക്കക്കുഴിയിൽ റോയൽ തോമസിന്റെ മകൻ ആഷിൽ (24) മരിച്ചു. ഡിസംബൽ 22 ന് രാത്രിയിൽ ആഷിലിന്റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടൻതന്നെ ആഷിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോയൽ പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫൻ അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാഗം. സഹോദരൻ: ഐൻസ് റോയൽ. അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയതായിരുന്നു. ആഷിൽ പെർത്തിലെ ഫ്‌ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. മൃതദേഹം ബുധനാഴ്ച പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ 10.30 മുതൽ 11 വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 2.15 ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ നടത്തും.
എ കെ അയ്യപ്പദാസ് അന്തരിച്ചു.
( ശനിയാഴ്ച്ച )രാത്രി ഗാനമേള കഴിഞ്ഞ് മടങ്ങി വരവെ ഏറ്റുമാനൂരിന് സമീപം കാണക്കാരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് മരണപ്പെട്ടത്.
കൊച്ചിൻ കലഭവനിലെ ഗായകനായി സ്റ്റേജ് പ്രോഗ്രാമിലൂടെ അനേക ആയിരം സംഗീത പ്രേമികളെ സംഗീത സാഗരത്തിൽ ആറാടിച്ച ഈ കലാകാരൻ, സ്കൂൾ കേരളോത്സവേദികൾ കയ്യടക്കി, ഗാനമേളകളിൽ നിറഞ്ഞ് , കോമഡി ഉത്സവ വേദിയിൽ ഹൃദയവാഹിനി', പള്ളിക്കെട്ട് ,ഖുദാ സേ തുടങ്ങിയ ഗാനങ്ങളിലൂടെ കേരളക്കരയുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി നാടിന്റെ അഭിമാനമായി..
ഈരാറ്റുപേട്ട: കുരിക്കൾ നഗറിലെ കിംഗ്‌സ് ഷൂ മാർട്ട് ഉടമ വെളിയത്ത് ഭാഗത്ത് താമസിക്കുന്ന പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി. ഈരാറ്റുപേട്ടയിലെ പഴയകാല വ്യാപാരികളിലൊരാളാണ്. വെളിയത്തെ വീട്ടിലുള്ള മൃതദേഹം ഉച്ചക്കു ശേഷം മൂന്ന് മണിയോടെ തിരുവില്വാമലയിലേക്ക് കൊണ്ടുപോയി നാളെ രാവിലെ പത്ത് മണിക്ക് സംസ്കരിക്കും.