വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    ഇല്ലിക്കകല്ല് കണ്ട് മടങ്ങുംവഴി സ്കൂട്ടറപകടം; യുവാവ് മരണപ്പെട്ടു, ഭാര്യക്ക് പരിക്ക്

    ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലടുക്കം ഭാഗത്താണ് അപകടമുണ്ടായത്. മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ.

  • obituary

    ഷബീബ് മരയ്ക്കാർ (50 ) നിര്യാതനായി

    കാഞ്ഞിരപ്പള്ളി ഒന്നാo മൈൽ ഐഷാ പള്ളിക്ക് സമീപം മരയ്ക്കാർ മൻസിലിൽ  ഷബീബ് മരയ്ക്കാർ (50 ) അന്തരിച്ചു.കബറടക്കം ബുധനാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഖബർസ്ഥാനിൽ. ഭാര്യ : ഷീജ പാറത്തോട് . മകൾ : ഷംല .    

  • obituary

    *പുന്നൂസ് കൊട്ടുകാപള്ളി ബോബി (57) അന്തരിച്ചു

    അരുവിത്തുറ - കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി ജോസഫിൻ്റെയും കോലടിയിൽ കുഞ്ഞു ഞമ്മയുടെയും മകൻ പുന്നൂസ് (ബേബി)ഗ്രീൻ പാലസ് റിസോർട്ട് വാഗമൺ* )ഹൃദയാഘാതത്തെ തുടർന്ന് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.  ( ഭൗതികശരീരം ( 14-01-25 ഉച്ചകഴിഞ്ഞ് 4.00 pm ന് സ്വവസതിയിൽ കൊണ്ടു വരുന്നതും സംസ്കാരം നാളെ ( 15-1-2025) ഭൗതിക ശരിരം ബുധനാഴ്ച രാവിലെ 9.30 സ്വവസതിയിൽ കൊണ്ടുവരുന്നതും അരുവിത്തുറ സെൻ ജോർജ്ജ് ഫെറോനാ പള്ളിയിൽ സംസ്‌കരിക്കുന്നതാണ് എന്ന് ഭാര്യ സോജി വെട്ടുവയലിൽ കരിക്കാട്ടൂർ മക്കൾ: ജോസഫ്, എബി മരുമക്കൾ - അന്നു (ചെറുകാട്) പോത്താനിക്കാട് ,അഞ്ജലി (കൊച്ചുപുരയ്ക്കൽ)

  • obituary

    കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി.

    കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. (മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർ റിബിൻഷാ യുടെ പിതാവ്)  ഭാര്യ: ജാസ്മിൻ ( വലിയവീട്ടിൽ, എരുമേലി )  മക്കൾ: എം.എ.റിബിൻഷാ ബിബിൻ ഷാ, അബിൻ ഷാ. മരുമക്കൾ: അനീസ റിബിൻ, ഷാലിമ,സനൂജ  ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ

  • obituary

    നടക്കലിൽ കാർ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ; പരിക്കേറ്റയാൾ മരിച്ചു

    ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വാഗമണിലേക്ക് പോവുകയായിരുന്ന കാർ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. നടയ്ക്കൽ മഠത്തിൽ അബ്ദുൽ ഖാദറാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെയ്റ്റിംഗ് ഷെഡിൽ നിൽക്കുകയായിരുന്ന ഖാദർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഒരാൾ ചികിത്സയിലാണ്.    

  • obituary

    ഐഷുമ്മ (87) നിര്യാതയായി.

    ഈരാറ്റുപേട്ട:  നടയ്ക്കൽ മുണ്ടക്കപ്പറമ്പ് ഈലക്കയം റോഡ്  വെളിയത്ത്  പരേതനായ  ഇസ്മായിൽ കുട്ടിയുടെ ഭാര്യ ഐഷുമ്മ (87) നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ( 01 PM ളുഹർ) പുത്തൻപള്ളി ജുംആ മസ്ജിദ്. മക്കൾ: പരേതനായ പരിക്കൊച്ച്, ഹമീദ്കുട്ടി, അലിയാർ (അൽ അമീൻ ഗ്രൂപ്പ്), കുഞ്ഞ് പത്തുമ്മ (ഉമ്മി) അബ്ദുൽ ഖാദർ      

  • obituary

    പരീക്കുട്ടി കുന്നക്കാട്ട് നിര്യാതനായി

     പരീക്കുട്ടി കുന്നക്കാട്ട് നിര്യാതനായി  ജനാസ എറണാകുളം ഹോസ്പിറ്റലില്‍ നിന്നും ‍ ഇന്ന്‌ 12 മണിയോടെ വീട്ടില്‍ എത്തും  കബറടക്കം നാളെ ളുഹര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ്   

  • obituary

    തീക്കോയി സ്വദേശി ആസ്‌ത്രേലിയയിൽ അപകടത്തിൽ മരിച്ചു

    തീക്കോയി : ആസ്‌ത്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി പനയ്ക്കക്കുഴിയിൽ റോയൽ തോമസിന്റെ മകൻ ആഷിൽ (24) മരിച്ചു. ഡിസംബൽ 22 ന് രാത്രിയിൽ ആഷിലിന്റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടൻതന്നെ ആഷിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോയൽ പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫൻ അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാഗം. സഹോദരൻ: ഐൻസ് റോയൽ. അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയതായിരുന്നു. ആഷിൽ പെർത്തിലെ ഫ്‌ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. മൃതദേഹം ബുധനാഴ്ച പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ 10.30 മുതൽ 11 വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 2.15 ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ നടത്തും.