വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    ചെമ്മനാചാലില്‍ പച്ചക്കറി തമ്പിയണ്ണൻ (94)നിര്യതനായി

    ഈരാറ്റുപേട്ട: ചെമ്മനാച്ചാലിൽ തമ്പിയണ്ണൻ (പച്ചക്കറി തമ്പിയണ്ണൻ - 94) നിര്യാതനായി. ഇപ്പോൾ പട്ടിമറ്റത്താണ് താമസം. മൃതദേഹം എം.ഇ.എസ് ജംഗ്ഷനിലെ വീട്ടിലെത്തിക്കും. ഖബറടക്കം നാളെ ഉച്ചക്ക് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.       

  • obituary

    പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി (98) അന്തരിച്ചു.

    പൂഞ്ഞാർ: രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്.  പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ  പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി.വി. രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി.ആർ. രാമവർമ്മ രാജാ, പി. കേരളവർമ്മ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്‌കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങൾ തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മക്കൾ: പി.കെ. പ്രതാപവർമ്മ രാജാ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ), ഉഷാവർമ്മ (രാഷ്ട്ര സേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ),  രാധികാവർമ്മ (തൃപ്പൂണിത്തുറ നഗരസഭാ അമ്പലം വാർഡ് കൗൺസിലർ),  ജയശ്രീ വർമ്മ., പരേതയായ പത്മജാ വർമ്മ. മരുമക്കൾ: സുജാത വർമ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രകാശ് വർമ്മ (റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ, തൃപ്പൂണിത്തുറ കോവിലകം), സുധാകര വർമ്മ (കിളിമാനൂർ കൊട്ടാരം), കെ. മോഹനചന്ദ്ര വർമ്മ (കോയിക്കൽ മഠം തൃപ്പൂണിത്തുറ),  പരേതനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ (തൃപ്പൂണിത്തറ കോവിലകം)  സംസ്‌കാരം പൂഞ്ഞാർ രാജകുടുംബശ്മാനത്തിൽ നടത്തി.

  • obituary

    ഖാന്‍കുട്ടി (77) നിര്യാതനായി.

    ഈരാറ്റുപേട്ട: വാഴമറ്റം വാക്കാപറമ്പ്  ഖാന്‍കുട്ടി (77) നിര്യാതനായി. ഖബറടക്കം അസര്‍ നമസ്കാരത്തിന് ശേഷം നൈനാര്‍ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.  

  • obituary

    അബുദുൽ റഹ്‌മാൻ (85)നിര്യതനായി

    അബുദുൽ റഹ്‌മാൻ (85)നിര്യതനായി നടൂപറമ്പിൽ വാക്കാപറമ്പ് കബറടക്കം ഇന്ന് 5.30 പിഎം ഈരാറ്റുപേട്ട പുത്തന്‍പള്ളി

  • obituary

    മരത്തിൽ നിന്ന് വീണ് മരിച്ചു

    ഈരാറ്റുപേട്ട.പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ മരം വെട്ടുന്നതിനിടെ വീണ്തൊഴിലാളി മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി നാരായണൻ നായർ (കുഞ്ഞനി) 65ആണ് മരിച്ചത് . ഇടമലയിൽ സ്വകാര്യവ്യക്തിയുടെ പുരയടത്തിലെ വാകമരം മുറിക്കുന്നതിനിടെ നാരായണൻ പിടിവിട്ട് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  • obituary

    കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത്  ചെരിപുറത്ത് വീട്ടിൽ  മുഹമ്മദ്‌ ഇസ്മയിൽ  (70) വയസ്സ്  നിര്യാതനായി

     കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത്  ചെരിപുറത്ത് വീട്ടിൽ  മുഹമ്മദ്‌ ഇസ്മയിൽ  (70) വയസ്സ്  നിര്യാതനായി.. ഖബറടക്കം ഇന്ന്  ളുഹറോട് കൂടി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ..  

  • obituary

    ചാമംപതാൽ, പുതുപ്പറമ്പിൽ, ഷാഹുൽ ഹമീദ് ഉസ്താദ് നിര്യാതനായി

    21 വർഷക്കാലം വാഴൂർ മുസ്ലീം ജമാഅത്തിൽ അസി. ഇമാമും മദ്രസ്സാ അദ്ധ്യാപകനുമായി സേവനം ചെയ്ത ചാമംപതാൽ, പുതുപ്പറമ്പിൽ, ഷാഹുൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു, ഖബറടക്കം നാളെ രാവിലെ 10.30 ന് വാഴൂർ മുസ്‌ലിം ജമാഅത് ഖബ്ർസ്ഥാനിൽ

  • obituary

    സുൽത്താൻ (52) കൂർമുളംതടത്തിൽ നിര്യാതനായി

     സുൽത്താൻ (52)നിര്യാതനായി കൂർമുളംതടത്തിൽ വാക്കാപറമ്പ്, ഈരാറ്റുപേട്ട ഖബറടക്കം നൈനാർ പള്ളിയിൽ