മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച കൊണ്ടൂർ സ്വദേശിനി ഐറിൻ ജിമ്മി (18) യുടെ സംസ്കാരം ശനിയാഴ്‌ച നടക്കും. ഭൗതികശരീരം വെള്ളിയാഴ്‌ച വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവരും.സംസ്കാരകർമങ്ങൾ ശനിയാഴ്ച രാവിലെ 11ന് വീട്ടിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നടക്കും.
ബുധനാഴ്ച വൈകുന്നേരമാണ് ആറ്റിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി ഐറിൻ കയത്തിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തകരെത്തി പുറത്തെടുക്കുമ്പോഴേക്കും 20 മിനുട്ടോളം വൈകിയിരുന്നു. പുറത്തെടുക്കുമ്പോൾ ജീവന്റെ കണികകൾ അവശേഷിച്ചിരുന്നത് പ്രതീക്ഷ നല്കിയിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഐറിൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ, പ്ലസ്ട വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.









