ഈരാറ്റുപേട്ട: കുരിക്കൾ നഗറിലെ കിംഗ്‌സ് ഷൂ മാർട്ട് ഉടമ വെളിയത്ത് ഭാഗത്ത് താമസിക്കുന്ന പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി. ഈരാറ്റുപേട്ടയിലെ പഴയകാല വ്യാപാരികളിലൊരാളാണ്. വെളിയത്തെ വീട്ടിലുള്ള മൃതദേഹം ഉച്ചക്കു ശേഷം മൂന്ന് മണിയോടെ തിരുവില്വാമലയിലേക്ക് കൊണ്ടുപോയി നാളെ രാവിലെ പത്ത് മണിക്ക് സംസ്കരിക്കും.









