വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

സി.എം. തമ്പി കണ്ണ് (79)നിര്യാതനായി

സി.എം. തമ്പി കണ്ണ് (79)നിര്യാതനായിമുളന്താനം സഫ നഗര്‍  ഖബറടക്കം ഇന്ന്‌ രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട നൈനാര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

ഷെഫീഖ് (56)നിര്യാതനായി

ഷെഫീഖ് (56)നിര്യാതനായി ആലുംതറ  (മറ്റകൊമ്പനാൽ) ഡോക്ടർ നസീറിന്റെ സഹോദരൻ ഖബറടക്കം ഇന്ന്‌ വൈകുന്നേരം 4 മണിക്ക് അസര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

കേരളം

*സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

തിരുവനന്തപുരം:*സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.  ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.  സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

കോട്ടയം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്(53) ഇരട്ട ജീവപര്യന്തം. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാർച്ച്‌ ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.*

പ്രാദേശികം

ലിബറലിസം നാസ്ത‌ികത ഇസ്‌ലാം സമ്മേളനം നടത്തി.

ഈരാറ്റുപേട്ട .മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ മഞ്ചാടി തുരുത്തിൽ ലിബറലിസം, നാസ്ത‌ികത ഇസ്‌ലാം എന്നീ വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ പ്രസിഡൻ്റ് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറഞ്ഞു.ടി മുഹമ്മദ് വേളം ലിബറലിസം എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.ഡോ.എം എം അക്ബർനാസ്തികത, ഇസ്ലാം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു സദസ്സിരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.പ്രൊഫ. എ എം റഷീദ് നന്ദി പറഞ്ഞു    

പ്രാദേശികം

*ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ.എസ്. ഷാൻ അനുസ്മരണവും ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്ത സംഗമും നടത്തി.ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലീസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കേസ് നടത്തിപ്പില്‍ അനീതിയും വിവേചനവുമാണ് തുടരുന്നത് എന്ന് വി.കെ. ഷൗക്കത്ത് പറഞ്ഞു മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ്. ഹിലാൽ, വൈസ്പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ, കെ.കെ. ഇബ്രാഹിം കുട്ടി, യാസിർ കാരയ്ക്കാട്, എസ്എം.ഷാഹിദ്, കെ. യു.സുൽത്താൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി.പി.അജ് മൽ,സി.എച്ച് ഹസിബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ ഫ്രാത്തിമമാഹിൻ എന്നിവർ സംസാരിച്ചു

കേരളം

*നിയമം കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്‌; സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും മാധ്യമങ്ങൾ വഴിയോ, സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌. എട്ട്‌ സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ, വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത്‌ നൽകുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന പേരിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ, അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും (മോട്ടോർ ക്യാബ്‌) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. മോട്ടോർസൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും വേണം . റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച്‌ മോട്ടോർസൈക്കിൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിലാണ്‌ പ്രദർശിപ്പിക്കുന്നത്.  

പ്രാദേശികം

ബോധവത്കരണ ക്ലാസ് നടത്തി.

ഈരാറ്റുപേട്ട : സഫലം 55 പ്ലസ്സും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സംയുക്തമായി സൈബർ നിയമങ്ങൾ,ഓൺലൈൻ തട്ടിപ്പ് എന്നീ വിഷയങ്ങളെപ്പറ്റി ഈരാറ്റുപേട്ട വീഡൻ സെൻ്ററിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി.ജോസഫ് എം വീഡൻ അധ്യക്ഷത വഹിച്ചു.അഡ്വ.സുമൻ സുന്ദർ രാജ് മുഖ്യ പ്രഭാഷണം നടത്തി.ജയിംസ് മാത്യു, വി. എം.അബ്ദുള്ള ഖാൻ, പ്രഫ. കെ. പി.ജോസഫ്,സുഷമ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.