വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തീക്കോയിൽ ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

തീക്കോയി: ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) മരിച്ച സംഭവത്തിലാണ് ഭർത്താവ് ജോൺ (47) നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. കട്ടൻസ് തൊഴിലാളിയാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്. സാരമായി പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാലാമണി ബുധനാഴ്ച രാവിലെയാണ് മരിച്ചത്.  ബുധനാഴ്ച വൈകിട്ടു തന്നെ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ റിമാൻഡു ചെയ്തു. ബാലാമണിയുടെ സംസ്‌ക്കാരം നടത്തി. ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബാലാമണി.   

കോട്ടയം

തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തീക്കോയി ; തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റബർ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. ജോൺ ആസിഡ് ഒഴിച്ചതാണോ പിടിവലിക്കിടയിൽ വീണതാണോ എന്ന് വ്യക്തമായിട്ടില്ല. പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോൺ ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാലാമണിയുടെ സംസ്‌കാരം ഇന്ന് നടക്കും.

കോട്ടയം

മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം

പെരുവന്താനം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവ സ്ഥലത്ത് പെരുവന്താനം പോലീസ് എത്തിയിട്ടുണ്ട്

കേരളം

സിൽവർലൈൻ റദ്ദാക്കി, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡ‌ി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി,​ രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമ‌ർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെയാണ് നീട്ടിയത്. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകിയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിക്കാനും വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തുടങ്ങാനും തീരുമാനിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് രണ്ടാംമന്ത്രിസഭയിലെ പുതിയ ജനപ്രിയ തീരുമാനങ്ങൾ.

കേരളം

മേയ് മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും

മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.

കോട്ടയം

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലാ പോലീസ് സ്റ്റേഷൻ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസ് (18) ആണ് മരിച്ചത്. മൃതദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ ഉള്ള സ്വവസതിയിൽ കൊണ്ടുവരും സംസ്കാരം ഉച്ചകഴിഞ്ഞ് 4 മണിക്ക് കാഞ്ഞിരപ്പള്ളി, പാലമ്പ്ര ഗെത് സെമനെ കാത്തലിക് പള്ളിയിൽ നടക്കും.

ഇൻഡ്യ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ആയി. ഡീസൽ വില 91.5 ആയി ഉയർന്നു. കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയായിരുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്

കോട്ടയം

സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആശമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു; വമ്പൻ പ്രഖ്യാപനവുമായി ആദ്യ മന്ത്രിസഭായോഗം

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങൾക്ക് വേണ്ടി പ്രേത്യേകം വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ് രൂപികരിക്കും. കൂടാതെ ആശകളുടെ വേതനം 3000 രൂപയായി വർദ്ധിപ്പിച്ചു. അങ്കണവാടി, സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി.