വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി

ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ദീപാലങ്കാരം നടത്തുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍‍സുലേറ്റ് ചെയ്തുവെന്നും ഇഎല്‍സിബി / ആര്‍സിസിബി പ്രവര്‍‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. ഉത്സവ നാളുകള്‍ കണ്ണീരിലാഴ്ത്താതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

പ്രാദേശികം

തേക്ക് മരങ്ങൾ ലേലം ചെയ്യുന്നു.

തലനാട് ഗവ.എൽ പി സ്കൂൾ വളപ്പിൽ നിൽക്കുന്ന തേക്ക് മരങ്ങൾ 23.12.2024 തിങ്കളാഴ്ച രാവില 11 മണിക്ക് ലേലം ചെയ്യുന്നു. സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റാൻ തല്പരരായവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് 9656540402 എന്ന നമ്പരിൽ ബന്ധപ്പെടുക.

കോട്ടയം

പൂഞ്ഞാർ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ "കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ "എന്ന ബോർഡ്‌ സ്ഥാപിച്ചു

പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി.പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര യോഗം ഉൽഘാടനം ചെയ്തു.ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, പൂഞ്ഞാർ മാത്യു, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, അഡ്വ . ബോണി മാടപള്ളി, മധു പൂതകുഴി, അനീഷ്‌ കീച്ചേരി എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് രാജു ഈട്ടിക്കൽ, ജോയി കല്ലറ്റ്, ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, ജെയിംസ് മോൻ വള്ളിയാംതടം, ജോജോ വാളിപ്ലാക്കൽ, ജോർജ്കുട്ടി വയലിൽ കരോട്ട്, ജസ്റ്റിൻ കൊല്ലംപറമ്പിൽ, വിനോദ് പുലിയല്ലും പുറത്ത്, റെമി കുളത്തിനാൽ, ജോബി തടത്തിൽ, മാത്യു തുരുത്തേൽ,ഷാജു ചേലക്കപള്ളി, തമ്പിച്ചൻ വാണിയപ്പുര, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, അപ്പച്ചൻ നീറനാനി, മാമ്മച്ചൻ തൊട്ടുങ്കൽ, ബേബി കരീവേലിക്കൽ പ്രശാന്ത് മങ്കുഴികുന്നേൽ, ബേബി വടക്കേൽ, ആൽബർട്ട് തടവനാൽ, സന്തോഷ്‌ മംഗലത്തിൽ, ബേബി അത്യാലിൽ. ജോർജ് തുരുത്തേൽ, കുഞ്ഞ് ഒഴാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

കേരള ഹജ്ജ് കമ്മിറ്റി മെമ്പർ ആയി നൈനാർ പള്ളി പ്രസിഡൻ്റ് പി.ഇ. മുഹമ്മദ് സക്കീർ

ഈരാറ്റുപേട്ട: സംസ്ഥാന ഹജജ് കമ്മിറ്റി അംഗമായി ഈരാറ്റുപേട്ട നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ.മുഹമ്മദ് സക്കീറിനെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ഈരാറ്റുപേട്ട സ്വദേശിയായ പി.ഇ. മുഹമ്മദ് സക്കീർ.   

കോട്ടയം

പൂഞ്ഞാറിനെ പഴവർഗ്ഗ കൃഷി ഹബ്ബാക്കി മാറ്റും :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും, സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ചേർന്ന് നടത്തുന്ന ഫലവൃക്ഷ കൃഷി പദ്ധതിയായ ഫലസമൃദ്ധി പൂഞ്ഞാർ പദ്ധതിയിലൂടെ പൂഞ്ഞാറിനെ ഫലവർഗ്ഗ കൃഷിയുടെ ഹബ്ബാക്കി മാറ്റുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഫലസമൃദ്ധി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ സെമിനാർ വിഴിക്കത്തോട് ഹോം ഗ്രോൺ കാർഷിക നഴ്സറിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിഷ. കെ. മാമ്മന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫല സമൃദ്ധി പദ്ധതി ചീഫ് കോ- ഓർഡിനേറ്റർ ജോർജ് ജോസഫ് വടക്കേ ചിറയാത്ത്, ജനറൽ കൺവീനർ ആന്റണി അറയ്ക്കപ്പറമ്പിൽ , മേഖലാ കോ-ഓഡിനേറ്റർ ജോസ് സി.കല്ലൂർ, നിയോജകമണ്ഡലത്തിലെ വിവിധ കൃഷി ഓഫീസർമാരായ സാന്ദ്ര സെബാസ്റ്റ്യൻ, രേഖ PR, സുഭാഷ് S,നിഷ മോൾ K A,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഉദ്യോഗസ്ഥരായ ദീപ ശേഖർ, ടിൻസി ആന്റണി തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. കാർഷിക വിദഗ്ധരായ സെബാസ്റ്റ്യൻ VC, നവീൻ ജോർജ്, ടീന എലിസബത്ത് എന്നിവർ സെമിനാർ നയിച്ചു.  ഫലസമൃദ്ധി പദ്ധതിക്ക് വേണ്ടി പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ച് ഒരു ഹെക്ടർ ഫലവൃക്ഷ കൃഷിക്ക് മുപ്പതിനായിരം രൂപ പ്രകാരം സബ്സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. പദ്ധതിയിലേക്ക് ഒന്നാം ഘട്ടമായി 100 കൃഷിക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വരും വർഷങ്ങളിലും പദ്ധതി തുടരുമെന്നും പൂഞ്ഞാർ നിയോജകമണ്ഡലത്തെ പഴവർഗ്ഗ കൃഷിയുടെ ഒരു ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി മൂല്യവർദ്ധന, അന്താരാഷ്ട്ര മാർക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപണന സംവിധാനം എന്നിവയും ഭാവിയിൽ ഒരുക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതിരഞ്ഞടുപ്പ് നാളെ

ഈരാറ്റുപേട്ട.നഗരസഭ കുഴിവേലി വാർഡിലെ ഉപതിരഞ്ഞടുപ്പ് നാളെ യു.ഡി എഫിലെ അൻ സൽനാ പരിക്കുട്ടിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഇതെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞടുപ്പ് വേണ്ടി വന്നത് .2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയിരുന്നു. യു .ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറും(യഹിന മോൾ) എൽ.ഡി.എഫിലെ ഷൈല റഫീഖും തമ്മിലാണ് പ്രധാന മൽസരം. എസ്.ഡി.പി.ഐ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നടയ്ക്കൽ ഫൗസിയ അറബി കോളേജിലാണ് പോളിംഗ് ബൂത്ത് സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് , ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. വോട്ടെണ്ണൽ 11 ന് ബുധനാഴ്ച രാവിലെ നഗരസഭാ ഹാളിൽ 10 ന് നടത്തും.

കോട്ടയം

ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

കോട്ടയം ; ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരന്തമാണ് ഒഴിവായത്.    

കോട്ടയം

സൗജന്യനിരക്കിൽ മോട്ടോർവാഹന നികുതി കുടിശിക അടയ്ക്കാം

നികുതി കുടിശിക അടയ്ക്കാനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്. 2020 മാർച്ച് 31 വരെ നികുതി അടയ്ക്കാത്തതും റവന്യൂ റിക്കവറി നേരിടുന്നതും പൊളിഞ്ഞുപോയവയും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾക്ക് സൗജന്യനിരക്കിൽ നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാം. സ്വകാര്യവാഹനങ്ങൾക്ക് പലിശയുൾപ്പെടെയുള്ള നികുതിയുടെ 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും കോട്ടയം ആർ.ടി.ഒ.അറിയിച്ചു.