എസ്.ടി.യു മെയ്ദിന റാലി രാവിലെ 9 മണിക്ക് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: എസ്.ടി.യു ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 8:30 ന് ഈരാറ്റുപേട്ടയിൽ മെയ്ദിന റാലി നടക്കും. ഈരാറ്റുപേട്ട ലീഗ് ഹൗസ് പരിസരത്തുനിന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.എ. മുഹമ്മദ് അഷറഫ് ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് നഗരം ചുറ്റി സെൻട്രൽ ജംഗ്ഷൻ സമാപിക്കും. സമാപന സമ്മേളനത്തിൽ എസ്.ടി.യു മുൻസിപ്പൽ പ്രസിഡന്റ് റഷീദ് പഴയംപള്ളിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം നിർവഹിക്കും. മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ് മുഖ്യ പ്രഭാഷണം നടത്തും. മുസ്‍ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം യുദ്ധവിരുദ്ധ സന്ദേശം നൽകും. മുസ്‍ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.എ. മാഹിൻ, എസ്.ടി.യു സംസ്ഥാന പ്രവർത്തകസമിതി അംഗം അസീസ് പത്താഴപ്പടി, എസ്.ടി.യു ജില്ലാ ട്രഷറർ താഹ നാകുന്നത്, മുസ്‍ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ജില്ലാ, മണ്ഡല, മുനിസിപ്പൽ തല നേതാക്കന്മാർ, ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർമാർ എന്നിവർ സംസാരിക്കും. എസ്.ടി.യു മുൻസിപ്പൽ സെക്രട്ടറി കബീർ കുരുവനാൽ സ്വാഗതവും ട്രഷറർ സെയിനുല്ലാബ്ദീൻ നന്ദിയും പറയും.
