പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : വർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി വിവാഹിതരാവാൻ പോകുന്ന വധൂ-വരന്മാർക്കു വേണ്ടി പുത്തൻപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ നേത്രത്വത്തിൽ പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു. ദക്ഷിണ കേരള സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്‍റ് എൻ.കെ മുഹമ്മദ് സാലിഹ് നാടുവിലേടത്ത് അധ്യക്ഷത വഹിച്ചു. കോഴ്സിൽ പ്രശസ്ത സൈക്കോളജിസ്റ്റ് അബ്ദുൽ ബാസിത് വാഫി തിരൂർ ക്ലാസിനു നേത്രത്വം നൽകി. മസ്‌ലഹത്ത് കമ്മിറ്റി ചെയർമാൻ അഡ്വ.നൗഫൽ വെള്ളൂപ്പറമ്പിൽ സംസാരിച്ചു.മഹല്ല് സെക്രട്ടറി വി.എഎച്ച് നാസർ സ്വാഗതവും പരി കൊച്ച് മോനി നന്ദിയും പറഞ്ഞു.