വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മധ്യ വേനൽ അവധി ആനവണ്ടിക്കൊപ്പം; കൂടുതൽ ട്രിപ്പുകളൊരുക്കി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി

ഈരാറ്റുപേട്ട: യാത്രകളെ പ്രണയിക്കുന്നവർക്കായി ഈ അവധിക്കാലം ആഘോഷമക്കാൻ വിനോദ-തീർത്ഥാടന യാത്രകളൊരുക്കി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, കാന്തല്ലൂർ, തിരുവനന്തപുരം-കോവളം ,ചെങ്കൽ, കായൽ യാത്രകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകളും മലയാറ്റൂർ കുരിശുമല, ആറ്റുകാൽ, ആഴിമല തീർഥാടന യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്. കുടുംബാംഗങ്ങൾക്ക് ഒന്നിച്ചും സുഹൃത്തുക്കൾ ചേർന്നും സംഘടനകൾക്കും ഒറ്റക്കും പങ്കെടുക്കാവുന്ന രീതിയിൽ ചിലവ് കുറച്ചാണ് ബഡ്ജറ്റ് ടൂറിസം പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. യാത്രകൾക്കായി റെസിഡൻസ് അസോസിയേഷനുകൾക്കും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), 7025097659 (റോയിമോൻ ചാൾസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയം

പിതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടിൽ ശിഷ്രൂഷകൾ ആരംഭിച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്.ബാബു കെ ജോർജ് ,അഡ്വ:സണ്ണി ഡേവിഡ്, പി.കെ ഷാജകുമാർ ,അഡ്വ: തോമസ് വി.ടി, അനുമോൾ മാത്യു തുടങ്ങിയവർ അനുശോചനം അറിയിച്ചു.

കേരളം

കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ വേണ്ട; പുതിയ മാർഗം പരീക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കമ്പനിയായ ഹില്ലി അക്വ. ട്രയൽ റൺ അന്തിമഘട്ടത്തിൽ. ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ച് കുപ്പി നിർമ്മിക്കാനാണ് പദ്ധതി.പ്ലാസ്റ്റിക് കുപ്പികൾ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാലാണ് ബദൽ മാർഗം തേടുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് ബോട്ടിൽ പോലെ തന്നെ. ചോളം, കരിമ്പ് എന്നിവയിൽ നിന്ന് പശ (സ്റ്റാർച്ച്) എടുത്തശേഷം ഇതിൽ നിന്ന് പോളിലാസ്റ്രിക് ആസിഡ് (പി.എൽ.എ) ഉത്പാദിപ്പിച്ചാണ് ‘ഹരിതകുപ്പി”കൾ നിർമ്മിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ‘ഹില്ലി അക്വ’ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.വൈകാതെ പ്ളാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിൽ എത്തിക്കാനാവുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി ലൈസൻസ് നേടാനുള്ള നടപടി തുടങ്ങി.ഇതോടെ രാജ്യത്ത് ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യത്തെ സർക്കാർ കമ്പനിയാകും ഹില്ലി അക്വ മാറും. കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഹരിത കുപ്പി നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്നത്.ആദ്യം ഒരു ലിറ്ററിന്റെ കുപ്പിയാണ് നിർമ്മിക്കുന്നത്. എത്രകാലം വെള്ളം നിറച്ചുവയ്ക്കാമെന്നത് സംബന്ധിച്ചും ഗുണനിലവാരം പരിശോധിക്കാനുള്ള വിവിധ ടെസ്റ്റുകളും നടത്തുന്നുണ്ട്.അരുവിക്കര, തൊടുപുഴ പ്ളാന്റുകളിലാണ് ഹില്ലി അക്വ കുപ്പിവെള്ളം നിർമിക്കുന്നത്.കത്തിച്ച് ചാരമാക്കാംഹരിത കുപ്പികൾ ആറ് മാസത്തിനുള്ളിൽ ജീർണ്ണിച്ച് മണ്ണിൽ ലയിക്കും. ഇവകത്തിച്ച് ചാരവുമാക്കാം.അതേസമയം, പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്. നിലവിൽ ഹില്ലി അക്വ ഒരു ലിറ്റർ ബോട്ടിലിന് പത്തുരൂപയാണ് വില. ഹരിത കുപ്പിയിൽ വിതരണം ചെയ്യുമ്പോഴും വിലയിൽ മാറ്റം വരുത്തില്ലെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം.  

കേരളം

ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ; പുതിയ നിരക്കുകളും ഇളവുകളും പ്രാബല്യത്തിൽ

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്.  കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ അറിയാം ▪️മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് ▪️കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം ▪️ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും ▪️15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും. ▪️750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും.കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും ▪️ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.  ▪️വിവിധ കാര്‍ കമ്പനികള്‍ ഇന്ന് മുതല്‍, 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ▪️24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും  ▪️ആധാറും പാൻ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല ▪️കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും. ▪️ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും. ▪️സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും.  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ പദ്ധതി നിർവഹണത്തിൽ കോട്ടയം ജില്ലയിൽ ഒന്നാമത്

ഈരാറ്റുപേട്ട. നഗരസഭക്ക് അനുവദിച്ച ഫണ്ടുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരക്ഷണ എന്നിവ കൂടാതെ വിവിധ പദ്ധതികൾ പശ്ചാതല മേഖല ഉല്പാദന മേഖല സേവന മേഖല എന്നീ മേഖലകളിൽ എല്ലാം നിർവഹണം സമയബന്ധിതമായി നിർവഹണം നടത്തി വേണ്ടത്ര രീതിയിൽ പദ്ധതി തുക വിനിയോഗിക്കാൻ ആയിട്ട് സാധിച്ചു. കൃത്യമായിട്ട് ഉള്ള പ്ലാനിങ്ങോട് കൂടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായിട്ട് നഗരസഭയെ ഒന്നാമത് എത്തിക്കാനും സാധിച്ചു.ഇതുമായി സഹകരിച്ച മുഴുവൻ വാർഡ് കൗൺസിലർമാർ ,നഗരസഭ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, നഗരസഭ പ്ലാൻ ക്ലർക്, വിവിധ ഡിപ്പാർട്മെന്റ് നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ നഗരസഭ ചെയർപേഴ്സൺ അഭിനന്ദനം അറിയിച്ചു.

പ്രാദേശികം

ലഹരി വിരുദ്ധ ബോധവൽക്കരണം : ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട/mdkym: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ  പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ  നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ലഹരി രഹിത  കേരളം - സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്   കുട്ടികളെയും, യുവാക്കളെയും ബോധവാന്മാരാക്കുക എന്ന ഒരു സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഈ അവധിക്കാലത്ത് ഇത്തരമൊരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നത്. ഏപ്രിൽ അഞ്ചാം തീയതി മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ഏപ്രിൽ 25-ആം തീയതി വരെ തങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്. മെയ് മാസം അഞ്ചാം തീയതി മത്സര വിജയികളെ പ്രഖ്യാപിക്കും.  ഒന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 10000 രൂപയും  സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 7500 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റും ആണ്  നൽകുന്നത്.  കൂടാതെ ലൈക്കുകളുടെയും, ഷെയറുകളുടെയും അടിസ്ഥാനത്തിൽ മോസ്റ്റ് പോപ്പുലർ റീൽസ് തെരഞ്ഞെടുക്കുന്നതും, 5000 രൂപയും സർട്ടിഫിക്കറ്റും നൽകുന്നതുമാണ്. കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 10 റീൽസുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.  സ്വന്തമായി നിർമ്മിച്ചതും  ഒരു മിനിറ്റിൽ കവിയാതെയുമുള്ള  റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുക. ലഹരി വിരുദ്ധ അവബോധം  പോസിറ്റീവ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ അപബോധവും നിർദ്ദേശങ്ങളും നൽകുക, ലഹരി ഉപയോഗത്തിന്റെ ആഘാതങ്ങൾ ഹൈലൈറ്റ് ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി വിമുക്തമാക്കാൻ സഹായിക്കുന്ന വിഭവങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക തുടങ്ങിയവയാണ് കോമ്പറ്റീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി   7902609306, 9400376678, 9446602182 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള ക്യുആർ കോഡ് മുഖേന ലഭ്യമാണ്

പ്രാദേശികം

മസ്ജിദുൽ ഇസ്ലാം കടുവമൂഴി ഈദ് ഗാഹ് അജുമൽ ഹികമി നേതൃത്വം നൽകി.

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി. എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.  

പ്രാദേശികം

വ്രത ശുദ്ധിയോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.  റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു.    നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി.  എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.