ഈരാറ്റുപേട്ട ; വന്യജീവി ശല്യത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ഒൻപത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന കർഷക നേതാവ് സണ്ണി പൈകടയെ പി ഡി പി നേതാക്കൽ സന്ദർശിച്ച് ഐക്യദാർഡ്യം അറിയിച്ചുനിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാൻ അധികാരികൾ തയ്യറാവണംനിലവിൽ നിരഹാരം അനുഷ്ഠിക്കുന്ന വൃക്തിയുടെ ആരോഗ്യ സ്ഥിതി മോശമാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയക്കൽ ജില്ലാകളക്ടർക്ക് നിവേദനം നൽകി ഐക്യദാർഡ്യത്തിൽ പി ഡി പി നേതാക്കളായ ഒഎ സക്കരിയ നൗഫൽ കീഴേടംമുജീബ് മഠത്തിൽ പരിത് പുതുപ്പറമ്പിൽ റംലി വെട്ടിക്കൽ തുടങ്ങിയവർ സംബന്ധിച്ചു
പ്രാദേശികം









