കോട്ടയം

പ്രാർത്ഥനകൾ വിഭലം സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി

പ്രാർത്ഥനകൾ വിഭലം സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി ഇന്നലെ രാത്രി കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ. ഒപ്പം യാത്ര ചെയ്ത‌ സഹോദരിയും മരണമടഞ്ഞു കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22) ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 9 മണിയോടെ

മരണമടയുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്.