കോട്ടയം

പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്.

അരുവിത്തുറ : കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ബിജോയി തോമസ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിബിൻ കെ ജോർജ് ജേർണലിസ്റ്റ് ആൻ്റഡ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം റവ.ഫാ ജെയ്മോൻ പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയ്ക്ക് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥികളായ പ്രയ്സി സാം, മൈഥലി എസ്സ്. ആർ എന്നിവർ നേതൃത്വം നൽകി പരിപാടിയോടനുബന്ധിച്ച് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിൻ്റെ പ്രകാശന കർമ്മം നടന്നു.പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.