ഈരാറ്റുപേട്ട: വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു.
നിരാഹാര സമരത്തിൻ്റെ നാലാം ദിവസം സമര പന്തലിലെത്തി സണ്ണി പൈകടയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹിയെ ഷാൾ അണിയിച്ചു ആദരിച്ചു.വി. എം.അബ്ദുള്ള ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോഷി താന്നിക്കൽ, റസീം മുതുകാട്ടിൽ,അപ്പച്ചൻ തെള്ളിയിൽ,റഫീക്ക് പേഴുംകാട്ടിൽ എന്നിവർ ചേർന്നു എം പി യെ സ്വീകരിച്ചു.









