ഈരാറ്റുപേട്ട. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കായി സ്കൂൾ മാനേജ്മെൻറ് എല്ലാവർഷവും ഒരുക്കുന്ന സ്നേഹവിരുന്ന് "ജുദായി ശാം" ഇത്തവണയും ശ്രദ്ധേയമായി.ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ വി പി നാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അൻസാരി സ്വാഗതവും, ഡയമണ്ട് ജൂബിലി കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ മുഹമ്മദ് മുഖ്യപ്രഭാഷണവും നടത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും വിരമിച്ച ഫെലിക്സാമ്മ ചാക്കോ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വിരമിച്ച മുഹമ്മദ് ലൈസൽ, ലാബ് അസിസ്റ്റൻറ് സുൽഫത്ത് പി.എ എന്നിവർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ട്രഷറർ എം എസ് കൊച്ചുമുഹമ്മദ്, ബോർഡ് അംഗം എം എ റഹീം, ട്രസ്റ്റ് സെക്രട്ടറി പി കെ കൊച്ചുമുഹമ്മദ് എന്നിവർ നിർവഹിച്ചു. മുസ്‌ലിം ഗേൾസ് കുടുംബാംഗങ്ങളുടെ ഉപഹാരം മാനേജർ എം കെ അൻസാരി സമ്മാനിച്ചു.
ഈരിറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത മറ്റ കൊമ്പനാൽ കുടുംബാംഗവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ട്രഷററുമായ എം എസ് കൊച്ചുമുഹമ്മദിനുള്ള ഉപഹാര സമർപ്പണം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ വിപി നാസർ നിർവഹിച്ചു. സഹ അധ്യാപകരും പൂർവ വിദ്യാർത്ഥിനികളും റിട്ടയർ ചെയ്യുന്നവരെ ഓർമിച്ചു കൊണ്ടുള്ള വീഡിയോ സദസ്സിന് ദൃശ്യനുഭവവുമായി. വിദ്യാർഥിനികളായ അൻഹ സുൽത്താന, മിൻഹാ സുൽത്താന എന്നിവർ ഗാനം ആലപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീമ നാസർ, വാർഡ് കൗൺസിലർ നസീറ ടീച്ചർ, പിടിഎ പ്രസിഡണ്ട് ലാലി വിപി എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് അംഗവും മുൻ അധ്യാപകനുമായ എം എഫ് അബ്ദുൽ ഖാദർ നന്ദി അർപ്പിച്ച ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ, പിടിഎ അംഗങ്ങൾ, വിരമിച്ച അധ്യാപകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









