ജനറൽ

*വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഐ എം വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്.

എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി.ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.