ടോക്യോ: ജപ്പാനിൽ വൻ ഭൂചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങൾ എന്തും നേരിടാൻ തയാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒമ്പത് വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി നാല് ദിവസത്തെ മധ്യേഷ്യ യാത്ര റദ്ദാക്കി. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായാണ് വിവരം.
ജപ്പാനിൽ കഴിഞ്ഞ ദിസം 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രത കൂടിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നത്