റിയാദ് : റിയാദിൽ താമസിക്കുന്ന ഈരാറ്റപേട്ടക്കാരായ മുഴുവൻ പ്രവാസികളുടെയും ക്ഷേമം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം നടത്തി വരുന്ന ERA. ഒക്ടോബർ മാസം എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സംഗമം നടത്താൻ തീരുമാനിച്ചു.
നിലവിലുള്ള പ്രസിഡന്റ് സലിം തലനാട് , സെക്രട്ടറി അജ്മൽ ഖാൻ , ഫിനാൻസ് റഫീഷ് അലിയാർ എന്നിവരെ നിലനിർത്തി വിവിധ മേഖലകളിലെ പ്രവർത്തനം കൂടുതൽ മികവ് പുലർത്താൻ വിവിധ വകുപ്പുകളുടെ കോഡിനേറ്റർമാരെ എക്സിക്യൂട്ടീവ് യോഗത്തിൽ തിരഞ്ഞെടുത്തു. ചാരിറ്റി റോഷൻ, സംഗമങ്ങളുടെ നേതൃത്വം സകീർ, മീഡിയ കോഡിനേറ്റർ നസിബ് വട്ടക്കയം എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.
യോഗത്തിന് അജ്മൽ ഖാൻ, സലീം , റസ്സൽ, ഇജാസ്, അസിം എന്നിവർ നേതൃത്വം നൽകി
അബ്ദുൽ നൂർ , ഷാഹുൽ ഹമീദ് , സുനീർ, ഷിബിലി എന്നിവർ പങ്കെടുത്തു സംസാരിച്ചു