ഈരാറ്റുപേട്ട: തണൽ വാർഷികവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു..പ്രസിഡൻ്റ് കെ.എ അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ: വി.പി നാസർ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ,പി.എ ഹാഷിം,വി.എ നജീബ്, കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.









