കേറ്ററിംഗ് സ്ഥാപനത്തിൻന്റെ വാൻ മറിഞ്ഞ് അപകടം
പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.
പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.
കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ഇന്ന് രാവിലെ ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ച് ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു. അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനാണ് ട്രെയിനർമാരെ നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് യാത്ര സംബന്ധിച്ച് എല്ലാ വിവരങ്ങൾക്കും ട്രെയിനർമാരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു ജില്ലയിലെ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ 9447548580 കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ 9447507956 മുഹമ്മദ് നജീബ് കല്ലുങ്കൽ 9447661678 എരുമേലി: സഫറുള്ള ഖാൻ പാലക്കൽ 9447303979 മീനച്ചിൽ താലൂക്ക്: റഫീഖ് അമ്പഴത്തിനാൽ 9947801935 ഷിഹാബ് പുതുപ്പറമ്പിൽ 9447548580 കോട്ടയം: അജി കെ മുഹമ്മദ് 9447763091 മുഹമ്മദ് മിസാബ് ഖാൻ 9446858758 ഏറ്റുമാനൂർ: നാസർ ദാറുസ്സലാം 9447781311 സദറുൽ അനാം 9745183242 ചങ്ങനാശ്ശേരി: സിയാദ് ഖാലിദ് തയ്യിൽ പുതുപ്പറമ്പ് 8157929681 വൈക്കം താലൂക്ക്: അബൂബക്കർ വിഎം 9447768015 ലേഡീസ് വിത്തൗട്ട് മെഹറം: ഫസീല കെ എം പുതുപ്പറമ്പ് 9895110003
മൂന്നിലവ്: 2023 ഓഗസ്റ്റ് 30-ന് ആകസ്മികമായി വേർപിരിഞ്ഞ മൂന്നിലവ് സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന നെൽസൺ ഡാന്റേസാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 22 വ്യാഴാഴ്ച, ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.രാവിലെ 10 മണിക്ക് മൂന്നിലവിലുള്ള റ്റോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.കോട്ടയം ജില്ലയിൽ നിന്നുള്ള 20-ൽ പരം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിച്ച് അപകടം;വൻ അപകടം ഒഴിവായത് യാത്രക്കാര്‍ ഉടൻ പുറത്തിറങ്ങിയതിനാല് കോരുത്തോട് കുഴിമാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം, കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് തീ ഉയർന്നത്, വാഹനം കുഴിമാവ് 116 ഭാഗത്ത് നിന്നും വന്ന സ്ത്രീകൾ ഓടിച്ച കാർ ആണ്, ഉടൻ സമീപത്തെ നാട്ടുക്കാർ ഓടി എത്തുകയും തീ അണക്കുകയും ചെയ്തു
മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന ജലസേചന വകുപ്പിന്റെ ചെറിപ്പാട് സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു . യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.അതേസമയം വരും മണിക്കൂറുകളിൽ തൃശ്ശൂർ എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കനത്ത മഴയിൽ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും സാധ്യതയുണ്ടാകുന്നതിനാൽ അനാവശ്യമായ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു
കോട്ടയം: കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയം :ഞായറാഴ്ച യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു.ലിസയും, ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ