വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

ഈരാറ്റുപേട്ട. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് രശ്മി പി എസ് (38) അന്തരിച്ചു. തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാ പിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. രാവിലെയോടെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ് സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭർത്താവ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും.

കോട്ടയം

പോലീസ് സേനയിലെ വർഗ്ഗീയ ഫാസിസ്റ്റു കടന്നുകയറ്റം അന്വേഷിക്കണം - പി.ഡി പി

കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കുന്ന പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ജനാധിപത്യവിരുദ്ധതയുടെ വിളനിലമായ സംഘപരിവാർ ശക്തികളുമായി രഹസ്യ കൂടി കാഴ്ച്ചയും മറ്റും നടത്തുന്നത് ദൂരവ്യാപകമായ വർഗ്ഗീയ ചേരിത്തിരിവിനും അക്രമ രാഷ്ട്രീയത്തിനും കാരണമാവ കയും ജനാധിപത്യ സംവിധാനത്തെ അട്ടിമ കറിക്കുകയും ചെയ്യും ഇത്തരം ഉദ്യേഗസ്ഥരുടെ സർവ്വിസ് കാലഘട്ടം കൂടി അന്വേഷണ പരിധിയിൽ പെടുത്തണമെന്നും പി ഡി പി കോട്ടയം ജില്ല കമ്മറ്റിയോഗം ഉത്ഘാടനം  ചെയ്ത പിഡിപി സംസ്ഥന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ആവശ്യപ്പെട്ടു യോഗത്തിൽ ജില്ല പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുനേതാക്കളായ  എം എ അക്ബർഒഎ സക്കരിയപികെ അൻസിംസക്കീർ കളത്തിൽതുടങ്ങിയവർ സംസാരിച്ചു

കോട്ടയം

പൊൻകുന്നത്ത്* *ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ,ഒരാഴ്ചക്കിടെ ഇതേ സ്ഥലത്ത് രണ്ട് മരണങ്ങൾ

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കാറിടിച്ച് പരിക്കേറ്റ വരമ്പനാനിക്കൽ അമ്പിളി രാഘവൻ(42) തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30-നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ-പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് അതിനടിയിലേക്ക് പെട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന സി.എം.എസ്.ബസുമായാണ് ഇടിച്ചത്. ബസിനടിയിൽപ്പെട്ട ബൈക്ക് ഏതാനും മീറ്റർ നിരങ്ങി നീങ്ങിയാണ് നിന്നത്. നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.

കോട്ടയം

ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഈരാറ്റുപേട്ട: ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ എം.പി.യായത്. ഈരാറ്റുപേട്ടക്കടുത്ത്  മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസ് ആണ്, നോർത്തേൺ ടെറിട്ടറി പാർലമെന്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയിൽ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസിൻ്റെ പുത്രനാണ് ജിൻസൺ. മാതാവ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ അധ്യപിക ഡെയ്സി തോമസ്.ഭാര്യ അനു ജിൻസൺ, മക്കൾ എയ്മി ജിൻസൺ, ആന്നാ ജിൻസൺ.നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്. 

കോട്ടയം

ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു.

ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട്   മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയിൽ ഇടിച്ചാണ് അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  ദാസ് (35), അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26),നസീം (25), അയ്യപ്പൻ (35), ഡ്രൈവർ അശോക് എന്നിവർക്കാണ് പരിക്കേറ്റത്.   

കോട്ടയം

മെഡിക്കൽ ക്യാമ്പ് നടത്തി.

പാലാ : നാഷണൽ ആയുഷ് മിഷൻ്റെയും കേരള സർക്കാർ ആയുഷ് വകുപ്പിൻ്റെയും ഭാഗമായി പാലാ ഹോമിയോ ആശുപത്രിയും സഫലം 55 പ്ലസ്സും പാലാ നഗരസഭയും സംയുക്തമായി കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ജെറിയാട്രിക് മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.സഫലം പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.സാജൻ ചെറിയാൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു,ബിജി ജോജോ, ആനി ബിജോയ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,ഡോ.അശ്വതി ബി നായർ,ഡോ.കാർത്തിക വിജയ കുമാർ,മഞ്ജുഷ വിജയൻ,എമിലിൻ അജു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനക്ക് ശേഷം ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.

കോട്ടയം

പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഇനി ബയോഡൈവേഴ്സിറ്റി ക്യാമ്പസിന്റെ പാതയിലേക്ക്.

ഈരാറ്റുപേട്ട.ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം  അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന് കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാനുള്ള ശ്രമങ്ങൾക്ക്തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ്  തൈകൾ വെച്ച് പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.കോട്ടയം സോഷ്യൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ആയിരം ബിഗ് ബാസ്ക്കറ്റ് തൈകൾ  കോളേജിലേക്ക് ലഭിക്കുകയും ചെയ്തു.തദ്ദേശസ്വയംഭരണ വകുപ്പ്,  വനം വകുപ്പ്, ഭൂമിക എന്ന പരിസ്ഥിതി സംഘടന എന്നിവരുടെ എല്ലാവിധ സഹായസഹകരണങ്ങളും ഈ പ്രവർത്തനങ്ങൾ ക്ക് ലഭിച്ചിരുന്നു. ോട്ടയം ഹരിത കേരളം മിഷന്റെ ജില്ല  കോഡിനേറ്റർ ഐസക്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി രാജേഷ് , കോഡിനേറ്റർ ജസ്റ്റിൻ സെക്ഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് വി, ഭൂമികയുടെ ഭാരവാഹി എ ബി ഇമ്മാനുവൽ,ക്യാമ്പ് കോഡിനേറ്റർ മിഥുൻ പോൾ,പൂഞ്ഞാർ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് കോഡിനേറ്റർമാരായ ആർച്ച,മഹേഷ് ഹരിത കേരളം മിഷന്റെ റിസോഴ്സ് പേഴ്സൺമാരായ വിഷ്ണു പ്രസാദ് ഇ പി സോമൻ എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പൂർണ്ണ സഹകരണം പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു.  

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു;നാൽവർ സംഘത്തിൽ കുട്ടികള്ളന്മാരും

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഇവരിൽ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കോവിൽകടവിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഷൂ മാര്‍ട്ടിന്‍റെ മുൻപിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തിൽ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാൾ കൈയിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകൾ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവം നടക്കുമ്പോൾ ഓടി മറഞ്ഞിരുന്നെങ്കിലും മോഷണം നടന്ന ശേഷം ഇവര്‍ ഒന്നിച്ചാണ് തിരിച്ചു പോയത്. കടയുടെ ഷട്ടറിന് മുൻവശമുള്ള ഗ്ലാസിനുള്ളിൽ വെച്ചിരുന്ന ഒൻപത് ഷൂസാണ് ഇവര്‍ മോഷ്ടിച്ചത്. തകര്‍ന്ന ഗ്ലാസും മോഷണം പോയ ഷൂസും അടക്കം 50000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കട ഉടമ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാല് പേര്‍ ഉൾപ്പെട്ടിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. ഇവര്‍ ജുവൈനൽ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുമാണുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.