ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 19ന് രാവിലെ 10.30 ന് കോട്ടയം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ചാണ് ജില്ലാതല ക്വിസ് മത്സരം. മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ക്വിസ് മത്സരം തിരുവനന്തപുരത്തുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആസ്ഥാനത്തു വച്ചു നടത്തും.
'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിലായിരിക്കും ക്വിസ്. ഒരു സ്‌കൂളിൽ നിന്നു രണ്ടുകുട്ടികളെ വീതം ഉൾപ്പെടുത്തി പങ്കെടുക്കാം. താൽപര്യമുള്ള സ്‌കൂളുകൾ കുട്ടികളുടെ വിവരങ്ങൾ (ഫോൺ നമ്പർ സഹിതം) ഒക്‌ടോബർ 16ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ഓഫീസിൽ നേരിട്ടോ 0481 2560586,9446484662 എന്നീ ഫോൺ നമ്പറുകൾ വഴിയോ poktm@kkvib.org
poktmkhadi@gmail.com എന്നീ ഇ മെയിലുകൾ വഴിയോ രജിസ്റ്റർ ചെയ്യാം.
കോട്ടയം