കോട്ടയം

പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഇനി ബയോഡൈവേഴ്സിറ്റി ക്യാമ്പസിന്റെ പാതയിലേക്ക്.

ഈരാറ്റുപേട്ട.ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം  അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന് കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാനുള്ള ശ്രമങ്ങൾക്ക്തുടക്കം കുറിച്ചു

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ്  തൈകൾ വെച്ച് പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.കോട്ടയം സോഷ്യൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ആയിരം ബിഗ് ബാസ്ക്കറ്റ് തൈകൾ  കോളേജിലേക്ക് ലഭിക്കുകയും ചെയ്തു.തദ്ദേശസ്വയംഭരണ വകുപ്പ്,  വനം വകുപ്പ്, ഭൂമിക എന്ന പരിസ്ഥിതി സംഘടന എന്നിവരുടെ എല്ലാവിധ സഹായസഹകരണങ്ങളും ഈ പ്രവർത്തനങ്ങൾ ക്ക് ലഭിച്ചിരുന്നു.

ോട്ടയം ഹരിത കേരളം മിഷന്റെ ജില്ല  കോഡിനേറ്റർ ഐസക്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി രാജേഷ് ,
കോഡിനേറ്റർ ജസ്റ്റിൻ സെക്ഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് വി, ഭൂമികയുടെ ഭാരവാഹി എ ബി ഇമ്മാനുവൽ,ക്യാമ്പ് കോഡിനേറ്റർ മിഥുൻ പോൾ,പൂഞ്ഞാർ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് കോഡിനേറ്റർമാരായ ആർച്ച,മഹേഷ് ഹരിത കേരളം മിഷന്റെ റിസോഴ്സ് പേഴ്സൺമാരായ വിഷ്ണു പ്രസാദ് ഇ പി സോമൻ എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പൂർണ്ണ സഹകരണം പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു.