വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ. 2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും.ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ വാഹനങ്ങൾ, രേഖകൾ ഇല്ലാതെ വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം തീർപ്പാക്കൽ പരിധിയിൽവരുമെന്ന് കോട്ടയം ആർ.ടി.ഒ. അറിയിച്ചു.

കോട്ടയം

മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രതിഷേധ റാലിയും, സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധം എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി ഉദ്‌ഘാടനം ചെയ്തു.മനുഷ്യരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത്, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വനംവകുപ്പും സർക്കാരും മേൽ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും, കാടുപിടിച്ചു കിടക്കുന്ന ടിആർആൻ്റ്ഡി എസ്റ്റേറ്റ് ഉൾപ്പെടെ ജില്ലയുടെ അതിർഥി പ്രദേശങ്ങളായകോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ  പൂഞ്ഞാറിൽ കോരൂത്തോട് , മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്റർ വനാതിർത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ , മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി,പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ  ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള  പ്രദേശങ്ങളാണ്. കൂടാതെ  കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116 കണ്ടംകയം, മതമ്പ, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ എന്നിവിടങ്ങളിൽ വനമുണ്ട് എത്രയും പെട്ടന്ന് വനാതിർഥികൾ വെട്ടിത്തെളിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി.എച്ച് നിസാർ, വൈസ്.പ്രസിഡന്റ് വി.എസ് അലി, സെക്രട്ടറി നിസാം, സുഹൈൽ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

പിണ്ണാക്കനാടിന് സമീപം സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ പിണ്ണാക്കനാടിന് സമീപം സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്‌കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. സ്‌കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നില്ല.രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെൻറ് ജോർജ് ബസുമായാണ് സ്‌കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു.കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്‌കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ ബസ്സിന്റെ ഡ്രൈവർ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ സ്‌കൂൾ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു. സ്‌കൂൾ ബസ്സിന്റെ ബോഡി ഭാഗം ബസ്സിൽ ഉടക്കിയ നിലയിലായിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.സൂര്യ ഗ്യാസ് വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. മൂന്നുപേരോളം ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വളവ് അല്പം നിവർത്തിയെങ്കിലും അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കോട്ടയം

ഹജ്ജ് 2025-പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളിയിൽ നാളെ

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക പഠന പരിശീലന ക്ലാസ് നാളെ വ്യാഴം രാവിലെ 9 മണി മുതൽ 1 മണി വരെ കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ  വച്ച്  നടക്കും.*    കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് സാങ്കേതിക പഠന പരിശീലന ക്ലാസ് ഉദ്ഘാടനംചെയ്യും.   ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി സക്കീർ പുത്തൻപറമ്പിൽ. മുൻ സീനിയർ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഫാക്കറ്റിമാരായ  എൻ പി ഷാജഹാൻ അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ നയിക്കുന്നതാണ്   ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവർ മറ്റെല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് കമ്മറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ മാരുമായി ബന്ധപ്പെടേണ്ടതാണ്

കോട്ടയം

ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ

ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത പരിഷ്കരണം നടപ്പാക്കുക. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ചുവടെ: 1.പാലാ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൻ്റെ പ്രധാന റോഡിനു മുൻവശത്തും, ടൗണിൽ നിലവിലുള്ള ബസ്റ്റോപ്പ് 100 മീറ്റർ മുന്നോട്ടു മാറി പഴയ മിനി സ്റ്റേഡിയത്തിന് എതിർവശത്തും സ്റ്റോപ്പുകൾ സ്ഥാപിക്കും. 2.ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്ക് നിലവിലുള്ള ബസ്റ്റോപ്പിൽ നിന്നും 30 മീറ്റർ മുന്നോട്ടു മാറി സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശത്ത് ബസ് സ്റ്റോപ്പ്അനുവദിക്കും. 3.ചൂണ്ടച്ചേരി റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഓട്ടോറിക്ഷ പാർക്കിംഗ് ഒഴിവാക്കും. ഭരണങ്ങാനം ടൗണിൽ നിലവിൽ ഉള്ളസേക്രട്ട് ഹാർട്ട് ഹൈസ്കൂളിന് മുൻപിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് എണ്ണം നിയന്ത്രിക്കും. 4.ഹൈവേയിലേക്ക് വരുന്ന റോഡുകളിൽ കോൺവെക്സ് മിറർ, റം ബിൾ സ്ട്രിപ്പ് എന്നിവ സ്ഥാപിക്കും. 5.നോ പാർക്കിംഗ് ബോർഡുകൾ, സീബ്ര കോസിങ്ങ് ലൈനുകൾ, ഹാൻഡ് റെയിലുകൾ എന്നിവ സ്ഥാപിക്കും. 6.സ്പീഡ് നിയന്ത്രിക്കുന്നതിന് എ.ഐ ക്യാമറകൾ സ്ഥാപിക്കും.

കോട്ടയം

പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി

തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു ഞള്ളംപുഴ, ബിജോ താന്നിക്കുന്നേൽ,മജു പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. തട്ടിപ്പിനിരയായവർക്ക് നിയമസഹായം നൽകാൻ അഡ്വ. ബിജു ഇളംതുരുത്തിയെ മണ്ഡലം കമ്മിറ്റി ചുമതലപെടുത്തി.

കോട്ടയം

വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു

മൂലമറ്റം: വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ  സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു. പുത്തേട് ഭാഗത്താണ് വാഗമണ്ണിൽ നിന്നും തിരിച്ചുവരികയായിരുന്ന ട്രാവലർ മറിഞ്ഞ് അപകടമുണ്ടായത്.    ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള മൂലമറ്റം ബിഷപ്പ് വയൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.    ബ്രേക്ക് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം സൈഡിലുണ്ടായിരുന്ന തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ തീരുമാനമാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോട്ടയം

*ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പിൽ പോകുമെന്ന് ഷോൺ ജോർജ് അറിയിച്ചു.   മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത് .BNS 196, BNS 299, KP Act 120 (O) എന്നീ വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത് പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് ലീഗ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി എന്നിവരുടെയടക്കം ഏഴ് പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.