കോട്ടയം

ആക്രമണം; ന്യൂനപക്ഷ വേട്ടയുടെ തുടർച്ച മുഹമ്മദ് സിയാദ്

ഈരാറ്റുപേട്ട:പാലക്കാട് ക്രിസ്മസ് കരോൾ സംഘത്തിനെതിരെ നടന്ന ആക്രമണവും തിരുവനന്തപുരം ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാർ സമ്മർദ്ദത്തെ തുടർന്ന് മാറ്റിവെച്ചതും സംഘ്പരിവാർ തുടർന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും തുടർച്ചയാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്ക് എതിരേ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽസംഘടിപ്പിച്ച പ്രതിഷേധ സംഗമം മുഹമ്മദ് സിയാദ് ഉത്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, യാസിർ കാരയ്ക്കാട് ഇസ്മായിൽ കീഴേടം , സി.എച്ച് ഹസീബ് , കെ.യു. സുൽത്താൻ, നജീബ്പാറനാനി ,ജെലീൽ ഈലക്കയം എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃതം നൽകി.