വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 8,9,10,11 തിയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെടർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ64.5 മില്ലിമീറ്റർ മുതൽ 115.5മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നസാഹചര്യത്തെയാണ് ശക്തമായമഴ എന്നത് കൊണ്ട്അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്

കോട്ടയം

മകളുടെ വിവാഹദിനത്തിൽ കാറപകടം; മാതാവിന് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്

പൊൻകുന്നം : മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ   അദ്ധ്യാപിക മരണപെട്ടു. എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്  മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ  വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി 11.30 ഓടെ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേക്ക് ഇളം പള്ളി റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ഷീന , ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരെ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ഷീന മരണപെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.. പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമാണ് ഷീനാ ഷംസുദീൻ..

കോട്ടയം

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു.

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കോട്ടയം

വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന് എന്താണ് സംഭവിച്ചത്? നിരാശരായി സഞ്ചാരികൾ, നഷ്ടമാകുന്നത് കോടികൾ

കോട്ടയം: മോശം കാലാവസ്ഥ മാറി മാനം തെളിഞ്ഞിട്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കാതെ അധികൃതർ. സംസ്ഥാനത്ത് കനത്ത മഴയും മോശം കാലാവസ്ഥയു രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. കാലവർഷം ശക്തമായതോടെ സംസ്ഥാന ടൂറിസം ഡയറക്ടറുടെ നിർദേശത്തെ തുടന്ന് മെയ് മുപ്പതിനാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. മഴ കനത്തതോടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.വാഗമണ്ണിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പമാണ് ഇവിടെയും നിയന്ത്രണമുണ്ടായത്. എന്നാൽ, മറ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ തുറക്കാൻ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാനുള്ള തീരുമാനം ഇതുവരെ ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെയും സഞ്ചാരികളുടെയും പരാതി. ടൂറിസം വകുപ്പ് ഡയറക്ടർ അനുമതി നൽകാത്തതാണ് ഇതിനുകാരണമെന്നാണ് റിപ്പോർട്ടുകൾ. വാഗമണ്ണിൽ എത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുന്ന വിവരം അറിയാതെയാണ് പലരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓണാവധിക്ക് പോലും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഉയർന്ന തോതിലാണ്.വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിലേക്ക് ആളുകൾ എത്തിയതോടെ പദ്ധതി വൻ വിജയമായിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ എത്തിയതോടെ വരുമാനം വർധിച്ചു. പദ്ധതി ആരംഭിച്ച് ആദ്യ ഒൻപത് മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനം ലഭിച്ചു. ചില്ലുപാലത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും ബാക്കിയുള്ള 40 ശതമാനം ഡിടിപിസിക്കുമാണ് ലഭിക്കുക.ഇത്രയും വലിയ വിജയമാകുകയും, ഉയർന്ന വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് പൂട്ട് ഇട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിനുണ്ടാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിലകൊള്ളുന്ന ഗ്ലാസ് ബ്രിഡ്ജ് ചുരുങ്ങിയകാലം കൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. തുടക്കത്തിൽ 500 രൂപയായിരുന്നു പാസ്. സഞ്ചാരികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയർന്ന പാസ് നിരക്കിനെതിരെ ശബ്ദമുയർന്നതോടെ 250 രൂപയാക്കി നിരക്ക് കുറയ്ക്കുകയായിരുന്നു. ദിവസവും 1500 സഞ്ചാരികൾക്കായിരുന്നു ഗ്രാസ് ബ്രിഡ്ജിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ നിൽക്കാം. ഒരാൾക്ക് അഞ്ച് മിനിറ്റ് സമയമാണ് അനുവദിച്ചിരിരുന്നത്.  

കോട്ടയം

മങ്കൊമ്പ് കുഴികുത്തിയാനി വളവിൽ ബസ് അപകടം

മങ്കൊമ്പ്: മൂന്നിലവ് ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ടു അപകടത്തിൽപെട്ടു. റോഡ്‌ലൈൻസ് ബസ് ആണ് അപകടത്തിൽ പെട്ടത്. മങ്കൊമ്പ് ഇറക്കത്തിൽ കുഴികുത്തിയാനി വളവിൽ വെച്ചു നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ടു പോവുകയായിരുന്നു.ബസ്സിന്റെ മുൻവശം താഴേക്ക് പോകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.അഞ്ചുവർഷം മുമ്പ് സമാനമായ രീതിയിൽ ഇവിടെ ബസ് അപകടം നടന്നിരുന്നു. അന്ന് ഏതാനും പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.റോഡിൽ വളവിനോട് ചേർന്നുള്ള കുഴൽ കിണർ അപകട കാരണം ആകുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കോട്ടയം

കോട്ടയം ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ : മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച്  ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) എന്നയാളെയാണ്  ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും, ഭർത്താവിനോടും ഒരുകോടി 52 ലക്ഷം രൂപയ്ക്ക് 54 ടൺ അടയ്ക്കാ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പി ച്ച് പലതവണകളായി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും  ഇയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ അയച്ചു വാങ്ങുകുകയായിരുന്നു. അടയ്ക്ക കിട്ടാതിരുന്നതിനെ തുടർന്ന്  ഇവർ പൈസ തിരികെ ചോദിച്ചുവെങ്കിലും, ഇയാൾ ഇവർക്ക്   വ്യാജ സ്വർണാഭരണങ്ങളും, വ്യാജ ചെക്ക് ലീഫുകളും  നൽകി പല കാരണങ്ങൾ പറഞ്ഞ് പൈസ തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.  പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ ഗോവയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം ഗോവയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, സന്തോഷ് കുമാർ എൻ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം

സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു; കോട്ടയം പ്രസ് ക്ലബ് മതിൽ വീണ്ടും തകർന്നു

കോട്ടയം :വീണ്ടും കോട്ടയം പ്രസ് ക്ലബ് മതിൽ തകർത്ത് കെഎസ്ആർടിസി ബസ്. സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനമാണ് ഉരുണ്ട് വന്ന് മതിൽ തകർത്തത്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്ത് എത്തിയാണ് ബസ് മതിലിൽ ചെന്നിടിച്ചത്. റോഡിൽ വാഹനങ്ങളോ വ്യക്തികളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടർ ലോറി നിയന്ത്രണംവിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി.

പാലാ :പാലാ പൊൻകുന്നം റൂട്ടിൽ വാഴെമഠം ഭാഗത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി .ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത് .ഗ്യാസ് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം .പരേതനായ മീശക്കുരുവിളയുടെ വീടിനാണ് സാരമായ തകരാർ പറ്റിയിട്ടുള്ളത് .അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷ നിശ്ശേഷം തകർന്നിട്ടുണ്ട്.അപകടത്തിന് തൊട്ടു മുൻപ് വരെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത്.ലോറിക്കാർ സുരക്ഷിതരാണ്.