കോട്ടയം

അത്‌ലറ്റിക്‌സിൽ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ സ്വദേശിനി ചിന്നമ്മ ജോസഫ് വട്ടോത്ത് .

പൂഞ്ഞാർ :അത്‌ലറ്റിക്‌സിൽ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ സ്വദേശിനി ചിന്നമ്മ ജോസഫ് വട്ടോത്ത് .വെറ്ററൻസ് അത്‌ലറ്റിക്‌സ് രംഗത്ത് 70+ വിഭാഗത്തിൽ ശ്രദ്ധേയമായ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ പയ്യാനിത്തോട്ടം സ്വദേശി ചിന്നമ്മ ജോസഫ് വട്ടോത്ത്. വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (VAF) സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് വെറ്ററൻസ് അത്‌ലറ്റിക്‌സ് മെഗാ ചാമ്പ്യൻഷിപ്പ് 2025 കുന്നംകുളം ജി.എം.ബി.എച്ച്.എസ്.എസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ഡിസംബർ 20, 21 തീയതികളിൽ നടന്ന മത്സരങ്ങളിലാണ് 1 കിലോമീറ്റർ വാക്ക്, 100, 200, 400 മീറ്റർ ഓട്ടങ്ങൾ, 4×100, മീറ്റർ റിലേ എന്നീ ഇനങ്ങളിലൊക്കെയും ഒന്നാം സ്ഥാനം നേടി.

ഇതിന് പിന്നാലെ മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് ഇടുക്കി, നെടുംകണ്ടത്തിൽ, 2026 ജനുവരി 3, 4 തീയതികളിൽ നടന്നപ്പോൾ 70+ വിഭാഗത്തിൽ പങ്കെടുത്ത ചിന്നമ്മ ജോസഫ് വട്ടോത്ത് 200 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ ഒന്നാം സ്ഥാനം, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം, 4×100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം എന്നിവയും നേടി തുടർച്ചയായ മികവ് തെളിയിച്ചു.