കോട്ടയം

എരുമേലി പേട്ടതുള്ളൽ: പത്തനംതിട്ട, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം പാതകളിൽ ഗതാഗത നിയന്ത്രണം

എരുമേലി: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം (ജനുവരി 10), പേട്ടതുള്ളൽ (ജനുവരി 11) എന്നിവ പ്രമാണിച്ച് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.

പ്രധാന ഡൈവേർഷനുകൾ താഴെ പറയുന്നവയാണ്:

• കാഞ്ഞിരപ്പള്ളി ➡️ റാന്നി/പത്തനംതിട്ട:

കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുരുവാമുഴി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഓരുങ്കൽക്കടവ് – പത്താലിപ്പടി – കരിമ്പിൻ തോട് വഴി മൂക്കടയിലെത്തി യാത്ര തുടരണം.

• കാഞ്ഞിരപ്പള്ളി ➡️ മുണ്ടക്കയം:

കുരുവാമുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറമട - മഠംപടി വഴി പോകേണ്ടതാണ്.

• മുണ്ടക്കയം ➡️ റാന്നി/പത്തനംതിട്ട:

മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രപ്പോസ് - MES - മണിപ്പുഴ വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് കനകപ്പലം വഴി പോകണം.

• റാന്നി ➡️ കാഞ്ഞിരപ്പള്ളി:

റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂക്കട റബ്ബർ ബോർഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാരുവേലി - കരിക്കാട്ടൂർ സെന്റർ - പഴയിടം – ചിറക്കടവ് വഴി പോകേണ്ടതാണ്.

• പമ്പാവാലി ➡️ കാഞ്ഞിരപ്പള്ളി/മുണ്ടക്കയം:

പമ്പാവാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ MES കോളേജ് ജങ്ഷനിൽ നിന്നും തിരിഞ്ഞ് പ്രപ്പോസ് - പാറമട വഴി പോകണം. മുണ്ടക്കയത്തേക്ക് പോകേണ്ടവർ പാറമടയിൽ നിന്നും പുലിക്കുന്ന് വഴി തിരിഞ്ഞു പോകേണ്ടതാണ്.