വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വിവിധ അപകടങ്ങളിൽ 6 പേർക് പരിക്ക്

വെളളികുളം ഭഗത് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഷാൻജോയ് (17), ഏഞ്ചലിൻ ( 29) ഈരാറ്റുപേട്ടയിൽ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നവനീത് ( 21), ഹരി ഗോവിന്ദ് (20), നഹാസ് ( 36), ഷിയാസ് (37) എന്നിവരെ ചികിത്സക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

കോട്ടയം

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കോട്ടയം

വീട്ടിൽ വോട്ട് ഇന്നു മുതൽ; അപേക്ഷിച്ചത് 16,562 പേർ

കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന് (മാർച്ച് 30 തിങ്കൾ) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെ വോട്ടുചെയ്യാൻ അവസരം. എല്ലാ മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ആകെ 31530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം തിങ്കളാഴ്ച്ച മുതൽ എത്തുക. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി ജില്ലയിൽ സജ്ജീകരിച്ചരിക്കുന്നത്. ഇവർക്കായി വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും. വോട്ടു രേഖപ്പെടുത്തി ശേഷം പോളിംഗ് സംഘത്തിൻറെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും. ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ​ വീട്ടിൽ വോട്ട്; മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം പാലാ -2276 കടുത്തുരുത്തി -2376 വൈക്കം -1224 ഏറ്റുമാനൂർ -1879 കോട്ടയം -1564 പുതുപ്പള്ളി-1965 ചങ്ങനാശ്ശേരി-1474 കാഞ്ഞിരപ്പള്ളി-2010 പൂഞ്ഞാർ -1794

കോട്ടയം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കാഞ്ഞിരപ്പള്ളി: സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അധികൃതർ ഈ അനാദരവ് കാട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കോട്ടയം

വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ബാലറ്റ് യൂണിറ്റ്,കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ് വെള്ളിയാഴ്ച നാട്ടകത്തെ വെയര്‍ഹൗസില്‍നിന്ന് വിതരണകേന്ദ്രങ്ങളിലേക്കു മാറ്റിയത്. രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, വരണാധികാരികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്നു.  മാര്‍ച്ച് 19ന് നടന്ന റാന്‍ഡമൈസേഷനിലൂടെ നിശ്ചയിച്ച പ്രകാരമുള്ള യന്ത്രങ്ങളാണ് പോലീസ് സുരക്ഷയില്‍ ഓരോ നിയോജക മണ്ഡലത്തിലെയും കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. അവിടെ സ്ട്രോംഗ് റൂമില്‍ സായുധ പോലീസിന്റെ കാവലിലാണ് ഇവ സൂക്ഷിക്കുന്നത്.  ജില്ലയിലെ 1791 പോളിംഗ് സ്റ്റേഷനുകളിലേക്കായി വോട്ടിംഗ് യന്ത്രത്തിന്റെ 2147 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2307 വിവിപാറ്റ് യന്ത്രങ്ങളുമാണ് എത്തിച്ചിട്ടുള്ളത്. ഓരോ നിയോജകമണ്ഡലത്തിലേക്കും വിതരണം ചെയ്ത യന്ത്രങ്ങളുടെ വിവരം ചുവടെ. (ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്ന ക്രമത്തില്‍) 1.പാലാ- 260 ,260, 279 2.കടുത്തുരുത്തി -246, 246, 264 3.വൈക്കം-216, 216, 232 4.ഏറ്റുമാനൂര്‍-212, 212, 228 5.കോട്ടയം-225, 225, 242 6.പുതുപ്പള്ളി-241, 241, 259            7.ചങ്ങനാശേരി-246, 246, 264 8.കാഞ്ഞിരപ്പള്ളി- 240, 240,258 9.പൂഞ്ഞാര്‍-261, 261, 281

കോട്ടയം

പൂഞ്ഞാറിന്റെ സമഗ്ര വികസനം. ലക്ഷ്യം. അഡ്വ. സെബാസ്റ്റ്യൻ എം.ജെ.

ഈരാറ്റുപേട്ട .ബഹുഭൂരി:ഭക്ഷം ജനങ്ങളും കാർഷികവൃത്തിയിൽ ഉപജീവന കഴിക്കുന്നവരാണ് പൂഞ്ഞാർ ജനത. റബ്ബർ ഉൽപ്പന്നങ്ങളുടെ വില തകർച്ച കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. റബ്ബറിന് വിലസ്ഥിരത ഉറപ്പ് വരുത്തുക. എന്നത്. യു.ഡി.എഫിന്റെ പ്രധമ പരിഗണന.. വലിയ ടൂറിസം സാധ്യത നിലനിൽ ക്കുന്നു. അതിനും മുന്തിയ പരിഗണനനൽകും.സബാസ്റ്റ്യൻ എം.ജെ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പര്യടനത്തിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം നേതാക്കളായ . ജോമോൻ ഐക്കര മജു പുളിക്കൻ . അഡ്യമുഹമ്മദ് ഇല്യാസ് . റോജി മുതിരേന്തിക്കൽ. ജോർജ് ജേക്കബ്.. അഡ്വ.സതീഷ് കുമാർ. എന്നിവർ പ്രസംഗിച്ചു.

കോട്ടയം

സർവ്വം സജി, ആവേശമുയർത്തി അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ തീക്കോയി മണ്ഡലത്തിലെ പര്യടനം

തീക്കോയി:- കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ ഇടതുപക്ഷത്തിനെതിരെ ജനം വിധിഎഴുതുമെന്ന് എ. ഐ. സി സി സെക്രട്ടറി മാത്യു ആന്റണി. പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേച്ചാലിലിന്റെ തീക്കോയി പഞ്ചായത്ത്‌ തല പര്യടനം വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ ദുർഭരണം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു. ഈ കിരാത ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. തീക്കോയി പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപദ്ധതി നടപ്പിൽ വരുത്തുമെന്ന് അഡ്വ. സെബാസ്റ്റ്യൻ എം. ജെ.സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ അഡ്വ. ജോമോൻ ഐക്കര, റാസി ചെറിയവല്ലം, മജു പുളിക്കൻ,ആർ പ്രേംജി,അഡ്വ. വി എം മുഹമ്മദ്‌ ഇല്യാസ്, ജോർജ് ജേക്കബ്, ടോമി മാടപ്പള്ളി, പി എച്ച് നൗഷാദ്,കെ സി ജെയിംസ്, വി ജെ ജോസ്, പയസ് കവളമാക്കൽ, എം ഐ ബേബി,ഹരി മണ്ണുമഠം, മോഹനൻ കുട്ടപ്പൻ ജോയ് പൊട്ടനാനി, ബിനോയ് പാലക്കൽ, റിജോ കാഞ്ഞമല,തുടങ്ങിയവർ പ്രസംഗിച്ചു

കോട്ടയം

ജി വി രാജ അവാർഡ് നേടിയ ജേക്കബ്ബ് ജോസഫിന് അരുവിത്തുറ കോളേജിൽ പ്രൗഢോജ്ജല സ്വീകരണം

അരുവിത്തുറ : സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി. വി രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളേജിൽ സ്വീകരണം നൽകി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഭിനന്ദനങ്ങൾക്ക് ജി.വി രാജാ അവാർഡ് ജേതാവ് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് കെ.എസ്സ്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നി വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.